Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാളിമലയിലെ ചിത്രാപൗര്‍ണമി

ഭദ്രകാളിയാണ് മുഖ്യ ദേവതയെങ്കിലും, ശാസ്താവ്, ശിവന്‍, നാഗയക്ഷി എന്നീ ദേവസാന്നിധ്യങ്ങള്‍ക്കും പൂജകളും വഴിപാടുകളും സമര്‍പ്പിക്കുന്നു. വിശേഷ ദിവസങ്ങളില്‍ സ്ത്രീകളുള്‍പ്പെടെ ധാരാളമാളുകള്‍ ഇരുമുടിക്കെട്ടേന്തി മല ചവിട്ടി ധര്‍മ്മശാസ്താവിന് നെയ്യഭിഷേകം നടത്തുന്നു.'അന്നൂരി' നെല്ലെന്ന ഒരുതരം അത്ഭുതനെല്ല് കാളിമലയില്‍ ഉണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു.

സജി ചന്ദ്രന്‍ കാരക്കോണം by സജി ചന്ദ്രന്‍ കാരക്കോണം
Apr 15, 2022, 06:00 am IST
in Samskriti

സഹ്യപര്‍വത നിരകളിലെ അഗസ്ത്യാര്‍കൂടത്തോട് അനുബന്ധമായി സ്ഥിതി ചെയ്യുന്ന കൂനിച്ചി കൊണ്ട കെട്ടി മലനിരകളിലാണ് ദക്ഷിണേന്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രമായ വരമ്പതി കാളിമല ക്ഷേത്രം. ദ്രാവിഡ പൂജാരീതികള്‍ നിലനിന്നിരുന്ന അപൂര്‍വം ക്ഷേത്രങ്ങളിലൊന്നാണിത്. വനപ്രദേശമായിരുന്ന ഇവിടെ, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ വെച്ചാരാധയും, പൂജകളും നടന്നിരുന്നതായി വിശ്വസിക്കപ്പെടുന്നു. മലമുകളിലെ ഈ ദേവസ്ഥാനത്തിന്റെ പഴക്കമെത്രയെന്ന് പഴമക്കാര്‍ക്കു പോലുമറിയില്ല.  ഐതിഹ്യത്തിലും ചരിത്രത്തിലും പരാമര്‍ശിക്കുന്ന കാളിമല, അഗസ്ത്യ മുനിയുടെ  പാദസ്പര്‍ശത്താല്‍, പവിത്രമായി കരുതുന്നു. മലമുകളില്‍ തപസ്സനുഷ്ഠിച്ചിരുന്ന അഗസ്ത്യ മുനിക്ക് ശ്രീധര്‍മ്മശാസ്താവ് ദര്‍ശനം നല്‍കിയെന്നാണ് ഐതിഹ്യം. മുനിയുടെ തപശക്തിയാല്‍ മലമുകളില്‍ ഉറവ  പൊട്ടിയുണ്ടായ തീര്‍ത്ഥം കൊടുംവേനലിലും വറ്റാതെ നിലകൊള്ളുന്നു. ഇതിലെ, ഔഷധ ഗുണമുള്ള ജലം രോഗശാന്തിക്കായി വീടുകളില്‍ സൂക്ഷിക്കാന്‍ ഭക്തജനങ്ങള്‍ കൊണ്ടുപോകാറുണ്ട്.  

തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ, പലായനകാലത്ത് നിബിഡവനമായിരുന്ന ശൂലംകുത്തി അപ്പില്‍ വനവാസികളായ കാണിക്കാരുടെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന കാലം. അവിടെ, വനവാസി ബാലന്റെ രൂപത്തിലെത്തിയ ധര്‍മ്മശാസ്താവ് ശത്രുക്കളെ തുരത്തി, മാര്‍ത്താണ്ഡവര്‍മയെ രക്ഷപ്പെടുത്തിയതായി പറയപ്പെടുന്നു. ധര്‍മ്മശാസ്താവിനോടുള്ള അത്യഗാധമായ ഭക്തിയാല്‍ രാജാവ് ക്ഷേത്രം ഉള്‍പ്പെടുന്ന 600 ഏക്കര്‍ വനഭൂമി കരമൊഴിവാക്കി നല്‍കുകയായിരുന്നു.  

ചിത്രാപൗര്‍ണമിയാണ് ഇവിടുത്തെ പ്രധാന ആഘോഷം. സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തി അറുനൂറോളം അടി ഉയരത്തിലുള്ള കാളിമലയില്‍ പതിനായിരക്കണക്കിന് സ്ത്രീജനങ്ങളാണ് ചിത്രാപൗര്‍ണമി നാളില്‍ ദേവിക്ക് പൊങ്കാല അര്‍പ്പിക്കാനെത്തുന്നത്. ഈ മാസം 16 നാണ്  കാളിലമയിലെ ചിത്രാപൗര്‍ണമി ആഘോഷം.  

ഭദ്രകാളിയാണ് മുഖ്യ ദേവതയെങ്കിലും, ശാസ്താവ്, ശിവന്‍, നാഗയക്ഷി എന്നീ ദേവസാന്നിധ്യങ്ങള്‍ക്കും പൂജകളും വഴിപാടുകളും സമര്‍പ്പിക്കുന്നു. വിശേഷ ദിവസങ്ങളില്‍ സ്ത്രീകളുള്‍പ്പെടെ ധാരാളമാളുകള്‍ ഇരുമുടിക്കെട്ടേന്തി മല ചവിട്ടി ധര്‍മ്മശാസ്താവിന് നെയ്യഭിഷേകം നടത്തുന്നു.’അന്നൂരി’ നെല്ലെന്ന ഒരുതരം അത്ഭുതനെല്ല് കാളിമലയില്‍ ഉണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു.  

കേരള -തമിഴ്‌നാട് അതിര്‍ത്തിയില്‍  വിളവന്‍കോട് താലൂക്കിലെ കടയല്‍ പഞ്ചായത്തിലാണ് വരമ്പതി കാളിമല. തിരുവനന്തപുരം നഗരത്തില്‍ നിന്നും വെള്ളറട വഴി കാളിമലയിലെത്താം. പ്രകൃതി രമണീയമായ മലനിരകളും, വനഭൂമിയും തീര്‍ത്ഥാടനത്തിനൊപ്പം മനസ്സിനും കുളിര്‍മ്മയേകുന്നു. ഉദയാസ്തമയങ്ങള്‍ ദര്‍ശിക്കുന്നതിനും ആത്മീയാനുഭൂതിക്കുമായി പതിനായിരങ്ങളാണ് എല്ലാ  വര്‍ഷവും മലകയറുന്നത്.                                                                                              

Tags: ഹിന്ദു ദൈവങ്ങള്‍ക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

Samskriti

ഗാധിയുടെ മായാഭ്രമ അനുഭവങ്ങള്‍

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.