സീരിയല്‍ നടനില്‍ നിന്നും കന്നഡ സൂപ്പര്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് എത്തിച്ചേര്‍ന്ന നടനാണ് യഷ്. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ തന്റെ അച്ഛനെപ്പറ്റി താരം പറഞ്ഞതാണ് ശ്രദ്ധയാകുന്നത്. താന്‍ സിനിമാ നടനായിട്ടും, ബസ് ഡ്രൈവറായിരുന്ന തന്റെ അച്ഛന് ജോലി നിര്‍ത്താന്‍ തയ്യാറായിരുന്നില്ലെന്ന് യഷ് പറയുന്നു.
‘ഒരു മകനെന്ന നിലയില്‍ അച്ഛന് വിശ്രമിക്കണമെന്നും റിലാക്സ് ചെയ്തിരിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. കാരണം, എനിക്ക് വേണ്ടി അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍, ബസ് ഡ്രൈവറായുള്ള ജോലി നിര്‍ത്താനായി ഞാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചിട്ടില്ല. അദ്ദേഹം ആ ജോലി ഇഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. ഞാനെന്റെ ജോലി ചെയ്യട്ടെ നീ നിന്റേത് ചെയ്യൂ, എന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. അത് ചെയ്തില്ലെങ്കില്‍ അദ്ദേഹത്തിന് ബോറടിക്കും. പിന്നെ, എന്റെ സഹോദരിക്ക് കുഞ്ഞ് ഉണ്ടായപ്പോള്‍ അവനൊപ്പം സമയം ചെലവഴിക്കാന്‍ അച്ഛന് താല്പര്യമായിരുന്നു. അങ്ങനെയാണ് ആ ജോലി നിര്‍ത്തിയത്,’ യഷ് പറഞ്ഞു. അച്ഛന്റെ കഠിനാധ്വാനവും ബസ് ഡ്രൈവര്‍ ജോലി കൊണ്ടുമാണ് താന്‍ ഇന്ന് ഈ നിലയിലെത്തിയതെന്നും യഷ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: