കോഴിക്കോട്: വ്യാപാര സ്ഥാപനത്തില്‍ കയറി കാട്ടുപന്നിയുടെ ആക്രമണം. താമരശ്ശേരി ചുങ്കത്ത് ഫോറസ്റ്റ് ഓഫീസിന് സമീപത്താണ് സംഭവം. കടയില്‍ എത്തിയ അദ്ധ്യാപകനെ കാട്ടുപന്നി കുത്തിപരിക്കേല്‍പ്പിച്ചു.
ഈങ്ങാപ്പുഴ പാലയ്ക്കാമറ്റത്തില്‍ ലിജോ ജോസഫിനെ (33) ആണ് കാട്ടുപന്നി ആക്രമിച്ചത്. കാലിനും കൈയ്ക്കും പരിക്കേറ്റ അദ്ധ്യാപകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലെ ടെക്നോ ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്റെ ചില്ലുകള്‍ തകര്‍ത്താണ് കാട്ടുപന്നി അകത്ത് കടന്നത്. കടയിലെ ഗ്ലാസ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പന്നി തകര്‍ത്തു. തുടര്‍ന്ന് പുറത്തിറങ്ങിയ പന്നി കയ്യേലിക്കുന്ന് പള്ളിക്ക് പിന്നില്‍ താമസിക്കുന്ന ജുബൈരിയ, മകള്‍ ഫാത്തിമ നജ എന്നിവരെയും ആക്രമിച്ചു. വീടിന്റെ മുറ്റത്ത് നിന്നവര്‍ക്കാണ് കുത്തേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: