കോഴിക്കോട് : ഹൃദയാഘാതത്തെ തുടര്‍ന്ന് നടി സുരഭി വഴിയരികില്‍നിന്ന് ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു. പാലക്കാട് പട്ടാമ്പി വിളയൂര്‍ പഞ്ചായത്തില്‍ വയലശേരി മുസ്തഫ (39) ആണ് മരിച്ചത്. ഭാര്യയെയും കുഞ്ഞിനേയും അന്വേഷിച്ച് ഇറങ്ങി വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് വഴിയില്‍ കിടന്ന മുസ്തഫയെ സുരഭിലക്ഷ്മിയാണ് പോലീസ് സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വഴിതെറ്റി നഗരത്തില്‍ കുടുങ്ങിയ ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ച് ജീപ്പ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മുസ്തഫ കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഇളയ കുഞ്ഞിനൊപ്പം സഹായത്തിനായി മറ്റുള്ളവരോട് അപേക്ഷിക്കുന്നതിനിടെ നടി സുരഭിലക്ഷ്മി സ്ഥലത്തെത്തുകയും പോലീസിനെ ഉടന്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പെട്ടന്ന് തന്നെ ഇയാള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ മുസ്തഫ മരിച്ച വിവരം നടിയും പോലീസും അറിഞ്ഞിരുന്നില്ല.
മുസ്തഫയുടെ കാണാതായ ഭാര്യയെയും കുഞ്ഞിനെയും ആശുപത്രിക്കു സമീപത്തെ പോലീസ് സ്റ്റേഷനില്‍ സുരക്ഷിതരായി കണ്ടെത്തുകയും ചെയ്തു. മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള യുവതി കുഞ്ഞിനെയും കൊണ്ട് രാവിലെ പുറത്തുപോയാതാണ്. മുസ്തഫ ഇവരെ ഏറെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇരുട്ടിയതോടെ പോലീസില്‍ പരാതി നല്‍കിയ മുസ്തഫ വീട്ടിലേക്കു മടങ്ങി. എന്നാല്‍ നടന്ന് തളര്‍ന്ന യുവതിയും കുഞ്ഞും മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷനില്‍ എത്തുകയും ഇരുവര്‍ക്കും വെള്ളവും ഭക്ഷണവും നല്‍കിയശേഷം അവരില്‍ നിന്നും നമ്പര്‍ വാങ്ങി മു്‌സ്തഫയെ ഫോണ്‍ വിളിച്ചറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഇയാള്‍ രണ്ടു കൂട്ടുകാരെയും ഇളയ കുഞ്ഞിനെയും കൂട്ടി പോലീസ് സ്റ്റേഷനിലേക്ക് ജീപ്പില്‍ ഉടന്‍ പുറപ്പെട്ടെങ്കിലും വഴിയില്‍വച്ച് കലശലായ നെഞ്ചുവേദന അനുഭവപ്പെട്ട് വാഹനത്തില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഡ്രൈവിങ് വശമില്ലാത്ത കൂട്ടുകാര്‍ പുറത്തിറങ്ങി നിന്നു വാഹനങ്ങള്‍ക്കു കൈകാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല. അതിനിടെയാണ് സുരഭി സ്ഥലത്തെത്തിയത്. യുവാവിനെ ആശുപത്രിയിലാക്കിയ ശേഷം കുഞ്ഞിനേയും കൂട്ടി സുരഭി പോലീസ് സ്റ്റേഷനിലെത്തുകയും ചെയ്തു. സുരഭിയോടൊപ്പം വന്ന കുഞ്ഞിനെ സ്റ്റേഷനിലുണ്ടായിരുന്ന അമ്മ തിരിച്ചറിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: