തിരുവനന്തപുരം: നടിയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരായ ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിനും അന്വേഷണോദ്യോഗസ്ഥന്‍ ബൈജു പൗലോസിനും എതിരെ നടന്‍ ദിലീപിന്റെ അഭിഭാഷകന്‍. ഈ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് വ്യാജ പ്രചാരണം നടത്തുന്നുവെന്നാണ് പരാതിപ്പെട്ടിരിക്കുന്നത്. ദിലീപിന്റെ അഭിഭാഷകനായ അഡ്വ. ഫിലിപ്പ് വര്‍ഗീസാണ് പരാതി നല്‍കിയത്.
ദിലീപിന്റെ കേസ് വാദിക്കുന്ന അഡ്വ. രാമന്‍പിള്ളയുടെ ഓഫീസിനെ മോശമായി ചിത്രീകരിക്കാനാണ് ശ്രമം. കേസിലെ പ്രതിയായ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിച്ച് ഈ രണ്ടു പൊലീസ് ഉദ്യോഗസ്ഥരാണ്.- അഭിഭാഷകന്‍ ഫിലിപ്പ് വര്‍ഗ്ഗീസ് പറയുന്നു.
ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെ പിടിച്ചെടുത്ത തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത് ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്താണെന്നും ഫിലിപ്പ് വര്‍ഗ്ഗീസ് പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: