ന്യൂദല്‍ഹി: ലൗവ് ജിഹാദ് എന്നൊരും സംഭവമില്ലെന്നും. ഇങ്ങനെയുള്ള പ്രചരണത്തെ ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ലവ് ജിഹാദ് വാദം ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ്. ജോര്‍ജ് എം. തോമസിന്റെ പ്രസ്താവന കേരളത്തിലെ പാര്‍ട്ടി പരിശോധിക്കുമെന്നും യെച്ചൂരി ദല്‍ഹിയില്‍ പറഞ്ഞു. ഒരാള്‍ തെരഞ്ഞെടുക്കുന്ന പങ്കാളി മറ്റൊരു മതവിഭാഗത്തില്‍ പെട്ടതാണെങ്കില്‍ അത് ലവ് ജിഹാദാണെന്ന് പറയാനുള്ള അവകാശം ആര്‍ക്കുമില്ലെന്നും യെച്ചൂരി പറഞ്ഞു.
അതേസമയം, കോടഞ്ചേരി ലൗ ജിഹാദ് വിവാദത്തില്‍ പാര്‍ട്ടി നേതാവ് ജോര്‍ജ്ജ് എം തോമസിനെക്കൊണ്ട് പരാമര്‍ശം തിരുത്തിപ്പിച്ച സിപിഎമ്മിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് രംഗത്തെത്തി. ക്രൈസ്തവസമൂഹം ഇപ്പോഴും സി പി എമ്മിന് രണ്ടാംതരം പൗരന്മാരാണ്. തീവ്രവര്‍ഗ്ഗീയ സംഘടനകളെ തള്ളിപ്പറയാന്‍ സിപിഎമ്മിനാവില്ലെന്ന സത്യം മതേതരസമൂഹം അംഗീകരിച്ചേ മതിയാകുവെന്നും കെ സുരേന്ദ്രന് പറഞ്ഞു.
‘ലൗവ് ജിഹാദില്‍ ജോര്‍ജ്ജ് എം തോമസിന് മാറ്റിപ്പറയേണ്ടിവരുമെന്ന് ഇന്നലെ ഞാന്‍ പറഞ്ഞിരുന്നു. ഇന്നത് യാഥാര്‍ത്ഥ്യമായിരുക്കുന്നു. പാലാ ബിഷപ്പിനെതിരെ ഏറ്റവും കൂടുതല്‍ വിഷം ചീറ്റിയതും സിപിഎം ആയിരുന്നു. ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും യാഥാര്‍ത്ഥ്യം തന്നെ. ആരു വെള്ളപൂശിയാലും ഉള്ളതിനെ ഇല്ലാതാക്കാനാവില്ല’. ഫേസ്ബുക്കില്‍ സുരേന്ദ്രന് കുറിച്ചു.
വിഡി സതീശനും കൂട്ടരും ന്യായീകരണവുമായി ഉടനെ രംഗത്തുവരുമെന്നും സുരേന്ദ്രന് പരിഹസിച്ചു. പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതം മാറ്റി സിറിയയിലേക്കയയ്ക്കുന്നവര്‍ക്കെതിരെയുള്ള ്രൈകസ്തവസമൂഹത്തിന്റെ ആശങ്ക പങ്കുവെക്കാന്‍ ബിജെപിയ്ക്ക് മടിയില്ലെന്നും കെ. സുരേന്ദ്രന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: