പ്രശസ്ത നടന്‍ അനൂപ് മേനോന്‍ ആദ്യമായി നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന ‘പത്മ’ എന്ന ചിത്രത്തിലെ ‘കനല്‍കാറ്റില്‍…’ എന്ന് ആരംഭിക്കുന്ന വീഡിയോ ഗാനം Muzik247ന്റെ യൂട്യൂബ് ചാനലിലൂടെ റിലീസായി. വിജയ് യേശുദാസ് ആലപിച്ച’കനല്‍കാറ്റില്‍…’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസ് ചെയ്തത്.
അനൂപ് മേനോന്റെ വരികള്‍ക്ക് നിനോയ് വര്‍ഗീസ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. മിക്സിങ്- രഞ്ജിത്ത് രാജന്‍. ഒരു വലിയ നഗരത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ പറയുന്ന ‘പത്മ’ യിലെ നായകനെ അനൂപ് മേനോന്‍ അവതരിപ്പിക്കുമ്പോള്‍, ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയാണ് പത്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അനൂപ് മേനോന്‍ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മഹാദേവന്‍ തമ്പി നിര്‍വ്വഹിക്കുന്നു. അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍, അന്‍വര്‍ ഷെരീഫ്, അംബി, മെറീന മൈക്കിള്‍, മാലാ പാര്‍വതി, ചക്കപ്പഴം ഫെയിം ശ്രുതി രജനികാന്ത്, എന്നിവരും അഭിനയിക്കുന്നു. കൂടാതെ ഇരുപതോളം പുതുമുഖങ്ങളുമുണ്ട്.
അനൂപ് മേനോന്‍, ഡോക്ടര്‍ സുകേഷ് എന്നിവരുടെ വരികള്‍ക്ക് നിനോയ് വര്‍ഗ്ഗീസ് സംഗീതം പകരുന്നു. എഡിറ്റര്‍- സിയാന്‍ ശ്രീകാന്ത്, കലാസംവിധാനം- ദുന്‍ദു രഞ്ജീവ്, മേക്കപ്പ്- പ്രദീപ് രംഗന്‍, കോസ്റ്റ്യൂം- അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനില്‍ ജി, ഡിസൈന്‍- ആന്റണി സ്റ്റീഫന്‍, പിആര്‍ഒ- എ.എസ്. ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: