പാലക്കാട്: കിഴക്കഞ്ചേരിയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കൊട്ടക്കുളം സ്വദേശി വർഗീസിന്റെ ഭാര്യ എൽസി(58)യാണ് മരിച്ചത്. കൊലപാതകം നടത്തിയതിന് ശേഷം വർഗീസ് തന്നെയാണ് സംഭവം പോലീസിനെ അറിയിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച വർഗീസിനെ ഇപ്പോൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. ഭാര്യ മരിച്ചു എന്ന് ഉറപ്പിച്ച ശേഷം പോലീസിനെ വിളിച്ച് താനും മരിക്കാന്‍ പോവുകായാണെന്ന് അറിയിക്കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ കൈഞരമ്പ് മുറിച്ച ശേഷം അടുക്കളയില്‍ തൂങ്ങി നില്ക്കുന്ന വർഗീസിനെയാണ് കണ്ടത്. ആദ്യം ഇയാളെ വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേയ്ക്കും മാറ്റുകയായിരുന്നു.
വർഗീസ് അപകടനില തരണം ചെയ്തതായും കൊലപാതകത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: