കോഴിക്കോട്: കോടഞ്ചേരി ലൊ ജിഹാദ് വിഷയത്തില്‍ നിലപാടില്‍ നിന്നും മലക്കം മറിഞ്ഞ് സിപിഎം നേതാവ് ജോര്‍ജ് എം.തോമസ്. കേരളത്തില്‍ ലൗ ജിഹാദ് എന്നതേയില്ല. പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മുന്‍ എംഎല്‍എ പറഞ്ഞു.
എസ്ഡിപിഐ പോലുള്ള സംഘടനകള്‍ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥിനികളെ മതംമാറ്റാന്‍ ശ്രമിക്കുന്നുവെന്ന് ജോര്‍ജ് എം.തോമസ് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. അതിനുള്ള ഉദാഹരണങ്ങള്‍ കേരളത്തില്‍ എമ്പാടും ഉയര്‍ന്നുവന്നിട്ടുള്ളതാണെന്നും അദേഹം ചൂണ്ടിക്കാട്ടി. ഇരുവരുടേയും വിവാഹം മത സൗഹാര്‍ദ്ദത്തില്‍ വിള്ളലുണ്ടാക്കി. മതസ്പര്‍ദ്ദയുണ്ടാക്കി എന്നകാരണത്താല്‍ ഷിജിനെതിരെ നടപടി സ്വീകരിക്കുമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ ജോര്‍ജ് തോമസ് പരാമര്‍ശം കഴിഞ്ഞ ദിവസം നടത്തി.
ജോര്‍ജ് തോമസിന്റെ പ്രസ്താവന നാക്ക് പിഴയെന്നാണ് ജില്ലാ സെക്രട്ടറി പി. മോഹനന്റെ വിശദീകരണം. ഡിവൈഎഫ്ഐ നേതാവ് ഷിജിന് ഒളിച്ചോടിയത് ശരിയായില്ല, ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നെങ്കില്‍ പാര്‍ട്ടി ഇടപെട്ട് വിവാഹം നടത്തിക്കൊടുക്കുമായിരുന്നെന്നും പി. മോഹനന് അറിയിച്ചു.
പിശക് പറ്റിയെന്ന് ജോര്‍ജ്ജ് തോമസ് തന്നെ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. ലൗ ജിഹാദ് വിഷയം സിപിഎം പൊതു സമീപനത്തിന് വിരുദ്ധമാണ്. ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ആര്‍എസ്എസ് ഉപയോഗിക്കുന്ന പദപ്രയോഗം മാത്രമാണ് ലൗ ജിഹാദ്. കോടഞ്ചേരിയില്‍ ഈ വിവാഹം മുന്‍ നിര്‍ത്തി പാര്‍ട്ടിക്കെതിരായ പ്രചാരണം നടക്കുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ആരെ വേണമെങ്കിലും വിവാഹം ചെയ്യാം. വിഷയത്തില്‍ പാര്‍ട്ടിക്കെതിരെ പ്രചാരണം നടക്കുന്നുണ്ട്. ഇത് വിശദീകരിക്കാന്‍ വേണ്ടിയാണ് ഇന്ന് സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. വിവാഹത്തില്‍ ലൗ ജിഹാദില്ല. ഷെജിനെതിരെ നടപടി പരിഗണനയില്‍ ഇല്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: