കോഴിക്കോട് : ഡിവൈഎഫ്ഐ നേതാവിന്റെ വിവാഹത്തില്‍ മതസ്പര്ദ്ദയുണ്ടാക്കിയെന്ന് ആരോപിച്ച് നടപടി സ്വീകരിക്കുമെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ് തോമസിന്റെ പ്രസ്താവന നാക്ക് പിഴയെന്ന് ജില്ലാ സെക്രട്ടറി പി. മോഹനന്. ഡിവൈഎഫ്ഐ നേതാവ് ഷിജിന് ഒളിച്ചോടിയത് ശരിയായില്ല, ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നെങ്കില്‍ പാര്‍ട്ടി ഇടപെട്ട് വിവാഹം നടത്തിക്കൊടുക്കുമായിരുന്നെന്നും പി. മോഹനന് അറിയിച്ചു.
പിശക് പറ്റിയെന്ന് ജോര്‍ജ്ജ് തോമസ് തന്നെ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. ലൗ ജിഹാദ് വിഷയം സിപിഎം പൊതു സമീപനത്തിന് വിരുദ്ധമാണ്. ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ആര്‍എസ്എസ് ഉപയോഗിക്കുന്ന പദപ്രയോഗം മാത്രമാണ് ലൗ ജിഹാദ്. കോടഞ്ചേരിയില്‍ ഈ വിവാഹം മുന്‍ നിര്‍ത്തി പാര്‍ട്ടിക്കെതിരായ പ്രചാരണം നടക്കുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ആരെ വേണമെങ്കിലും വിവാഹം ചെയ്യാം.
വിഷയത്തില്‍ പാര്‍ട്ടിക്കെതിരെ പ്രചാരണം നടക്കുന്നുണ്ട്. ഇത് വിശദീകരിക്കാന്‍ വേണ്ടിയാണ് ഇന്ന് സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. വിവാഹത്തില്‍ ലൗ ജിഹാദില്ല. ഷെജിനെതിരെ നടപടി പരിഗണനയില്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: