പാലക്കാട്: കുഞ്ഞുള്ള കാര്യം കാമുകന് അറിയാതിരിക്കാനാണ് മകനെ കൊലപ്പെടുത്തിയതെന്ന് എലപ്പുള്ളി ചുട്ടിപ്പാറ സ്വദേശി ആസിയ. കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊല്ലുകയായിരുന്നു. പോലീസിന് നല്കിയ മൊഴിയാലാണ് ആസിയയുടെ കുറ്റസമ്മതം.
ഇന്നലെ രാവിലെയാണ് കുഞ്ഞിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. മകന് കഴിക്കാന്‍ ഈന്തപ്പഴം നല്‍കിയിരുന്നതായും, പിന്നെ കിടന്ന് ഉറങ്ങിയ കുഞ്ഞ് എഴുന്നേറ്റില്ലെന്നുമാണ് ആസിയ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്.
പോസ്റ്റ്മോര്‍ട്ടത്തില്‍ കുട്ടിയുടെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചതായി തെളിയുകയും ചെയ്തു. മൃദുവായ വസ്തു ഉപയോഗിച്ചാണ് കഴുത്ത് ഞെരിച്ചതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ആസിയയെ ഇന്ന് കോടതിയില്‍ ഹജരാക്കും.
ഒരു വര്‍ഷത്തോളമായി ഭര്‍ത്താവായ മുഹമ്മദ് ഷമീറുമായി ആസിയ പിണങ്ങി മാറി താമസിക്കുകയായിരുന്നു. യുവതി മറ്റൊരാളുമായി പ്രണയത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: