തിരുവനന്തപുരം : പ്രായപൂര്‍ത്തിയായ രണ്ട് പേരുടെ വിവാഹമെന്നത് തീര്‍ത്തും അവരുടെ മാത്രം സ്വകാര്യമായ വിഷയമാണ്. ജാതി- മത- സാമ്പത്തിക- ലിംഗ ഭേദമില്ലാതെ പരസ്പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുമെന്ന് ഡിവൈഎഫ്ഐ. കണ്ണോത്ത് മേഖലാ സെക്രട്ടറി സഖാവ് ഷിജിന് എം.എസും പങ്കാളി ജ്യോത്സ്ന തമ്മിലുള്ള വിവാഹത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളിലാണ് ഡിവൈഎഫ്ഐയുടെ ഈ പ്രതികരണം.
ഇരുവരുടേയും വിവാഹം വിവാദമായതോടെ മത സൗഹാര്‍ദ്ദത്തില്‍ വിള്ളലുണ്ടാക്കി, മതസ്പര്‍ദ്ദയുണ്ടാക്കി എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഷിജിനെതിരെ നടപടി സ്വീകരിക്കുമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ് തോമസ് പ്രസ്താവന നടത്തിയിരുന്നു. ലൗ ജിഹാദ് എന്നത് യാദാര്‍ത്ഥ്യമാണ്. ജമാഅത്തെ ഇസ്ലാമി എസ്ഡിപിഐ അടക്കമുള്ള സംഘടനകള്‍ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ത്ഥികളെ ലൗിഹാദില് കുടുക്കുന്നുണ്ടെന്നുമായിരുന്നുവെന്നാണ് ജോര്‍ജ് തോമസ് അറിയിച്ചത്.
ഇതിന് പിന്നാലെയാണ് ഡിവൈഎഫ്ഐയുടെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. കേരളത്തിന്റെ മത നിരപേക്ഷ സാംസ്കാരിക പൈതൃകത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ സ്ഥാപിത ശക്തികള്‍ മനഃപൂര്‍വം കെട്ടി ചമച്ച അജണ്ടയാണ് ലൗ ജിഹാദ്. മുഖ്യമന്ത്രി പിണറായി വിജയന് തന്നെ കണക്കുകള്‍ നിരത്തി നിയമ സഭയിലും പൊതുമധ്യത്തിലും ആവര്‍ത്തിച്ചു വ്യക്തമാക്കിയ കാര്യമാണ് ലവ് ജിഹാദ് എന്നൊന്ന് കേരളത്തിലില്ലെന്ന്.
സ്ഥാപിത വര്‍ഗ്ഗീയ താത്പര്യക്കാര്‍ പൊതു ബോധമായി ഇത്തരം വിഷയങ്ങള്‍ നിര്‍മ്മിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ഗൗരവപൂര്‍വ്വം കാണണം. മതേതര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സെക്കുലര്‍ മാട്രിമോണി വെബ് സൈറ്റ് തുടങ്ങുകയും മതേതര വിവാഹങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്ത പ്രസ്ഥാനമാണ് ഡിവൈഎഫ്ഐ.
സ്ഥാപിത വര്‍ഗ്ഗീയ താത്പര്യക്കാര്‍ പൊതു ബോധമായി ഇത്തരം വിഷയങ്ങള്‍ നിര്‍മ്മിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ഗൗരവപൂര്‍വ്വം കാണണം. സഖാവ് ഷിജിനും ജ്യോത്സ്നയ്ക്കും എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഡിവൈഎഫ്ഐ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: