കോഴിക്കോട്: ലൗ ജിഹാദ് എന്നത് യാഥാര്‍ത്ഥ്യമാണെന്ന് സിപിഎം തിരുവമ്പാടി മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായജോര്ജ്ജ് എം തോമസ്്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകള്‍ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ത്ഥിനികളെ ലൗ ജിഹാദില്‍ കുടുക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഡിവൈഎഫ്ഐ നേതാവ് ഷെജിനും ജോയ്സ്നയും തമ്മിലുള്ള വിവാഹം വിവാദമായ സാഹചര്യത്തിലായിരുന്നു ജോര്‍ജ് എം തോമസിന്റെ പ്രതികരണം.
ഷെജിന്‍ ജോയ്സ്നയുമായി ഒളിച്ചോടിയ നടപടി ശരിയല്ലെന്ന് ജോര്‍ജ് എം തോമസ് വിമര്‍ശിച്ചു. ഇത്തരമൊരു പ്രണയമുണ്ടെങ്കില്‍ പാര്‍ട്ടിയോട് അറിയിക്കണമായിരുന്നു. അടുത്ത സഖാക്കളോടോ പാര്‍ട്ടി ഘടകത്തിലോ സംഘടനയിലോ ആരുമായും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. െ്രെകസ്തവ സമുദായം വലിയ തോതില്‍ പാര്‍ട്ടിയുമായി അടുക്കുന്ന സമയമാണ്. ഈ ഘട്ടത്തില്‍ ഇത്തരമൊരു നീക്കം പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് പ്രദേശത്ത് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ജോയ്സ്ന 15 ദിവസം മുന്‍പാണ് വിദേശത്ത് നിന്ന് വന്നത്. 15 ദിവസം കൊണ്ട് ഇത്രയും ആഴത്തിലുള്ള പ്രണയം ഉണ്ടാകുമോയെന്ന് തനിക്ക് അറിയില്ല. ഷെജിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയെടുക്കും. വരും ദിവസങ്ങളില്‍ ഇക്കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമെന്നും ജോര്‍ജ് എം തോമസ് പ്രതികരിച്ചു.
ഇക്കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് കോ!ടഞ്ചേരി നൂറാംതോട് സ്വദേശിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷെജിന്‍ എംഎസ് കോടഞ്ചേരി തെയ്യപ്പാറ സ്വദേശിയും നഴ്സുമായ ജ്യോത്സ്ന ജോസഫിനൊപ്പം ഒളിച്ചോടിയത്. സൗദിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന ജ്യോത്സ്ന മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുന്‍പായിരുന്നു നാട്ടിലെത്തിയത്.
ലൗ ജിഹാദ് കേരളത്തിലുണ്ടെന്ന് പറഞ്ഞ ജോര്‍ജ്ജ് എം തോമസിനെതിരെ മുസ്ളീം സംഘടനകള്‍ രംഗത്തുവന്നു.
ലൗജിഹാദ് ഉണ്ടെന്ന് വ്യക്തമാക്കിയ പാര്‍ട്ടി രേഖ പുറത്ത് വിടാനും പൊതു സമൂഹത്തില്‍ ചര്‍ച്ചക്ക് വെക്കാനും സി. പി. എം സന്നദ്ധമാകണം എന്നതാണ് ആവശ്യം
‘ലൗ ജിഹാദ് ഉണ്ട് എന്നതിന് ഔദ്യോഗിക രേഖ ഉണ്ടെന്നാണ് ്പറഞ്ഞിരിക്കുന്നത്. ആ രേഖ പുറത്ത് വിടാനും പൊതുസമൂഹത്തില്‍ ചര്‍ച്ചയ്ക്ക് വെക്കാനും സിപിഎം സന്നദ്ധമാകണം. മിശ്രവിവാഹത്തെ പുരോഗമന നിലപാടായി കൊട്ടിഘോഷിച്ച സിപിഎം, പ്രാദേശിക നേതാവ് ഷിജിന്റെ വിവാഹത്തില്‍ സാമുദായിക ധ്രുവീകരണം ആശങ്കിക്കുന്നത് ആരുടെ താല്പര്യം സംരക്ഷിക്കാനാണ് എന്ന് വ്യക്തമാക്കണം. കാസ പോലെയുള്ള തീവ്ര ക്രിസ്ത്യന്‍ വര്‍ഗീയ ഗ്രൂപ്പുകളുടെ പ്രചാരണത്തെ ജോര്‍ജ് എം തോമസ് ശക്തി പകരുകയാണ് ചെയ്തത്.’ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: