തിരുവനന്തപുരം: കൊവിഡ് മഹാമാരിയാലുണ്ടായ രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം സ്പെയിന് തലസ്ഥാനമായ മാഡ്രിഡിലും ഇറ്റാലിയന്‍ നഗരമായ മിലാനിലും കേരള ടൂറിസം ആദ്യ ബിസിനസ് ടു ബിസിനസ് (ബിടുബി) മീറ്റുകള്‍ സംഘടിപ്പിച്ചു. രണ്ട് യൂറോപ്യന്‍ നഗരങ്ങളിലേയും ടൂറിസം ആതിഥേയ മേഖലയിലെ പ്രമുഖ പങ്കാളികള്‍ക്കു മുന്നില്‍ നൂതന ടൂറിസം പദ്ധതികളും സുപ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളുമാണ് കേരളം അവതരിപ്പിച്ചത്. ഏപ്രില്‍ 10 മുതല്‍ 12 വരെ നടന്ന വാര്‍ഷിക ‘ബിഐടി മിലാന് ട്രേഡ് ഫെയര്‍ 2022’ ലും കേരളം സാന്നിദ്ധ്യം അറിയിച്ചു.
യൂറോപ്യന്‍ വിപണിയില്‍ ആത്മവിശ്വാസം ഊട്ടിയുറപ്പിക്കുക, വിനോദസഞ്ചാരികളുടെ യാത്രാപദ്ധതികളില്‍ സംസ്ഥാനത്തിന് കൂടുതല്‍ പ്രാമുഖ്യം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു ബിഐടി മിലാനില്‍ കേരളം പങ്കെടുത്തത്.
സംസ്ഥാനത്തെക്കുറിച്ചും വിനോദസഞ്ചാരികളെ വന്‍തോതില്‍ ആകര്‍ഷിക്കുന്നതിനുള്ള ദൗത്യങ്ങളെക്കുറിച്ചും പ്രതിനിധി സംഘത്തെ നയിച്ച ടൂറിസം വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. വേണു വി വിശദമായ അവതരണം നടത്തി. കേരള ടൂറിസം ഡയറക്ടര്‍ വിആര്‍ കൃഷ്ണതേജയും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
യൂറോപ്യന്‍ വിപണിയില്‍ ചുവടുറപ്പിക്കാനുള്ള സംസ്ഥാനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു റോഡ്ഷോകളെന്ന് ഡോ. വേണു വി പറഞ്ഞു. കൊവിഡിനു മുന്‍പത്തെപ്പോലെ ദൈവത്തിന്റെ സ്വന്തം നാടായ കേരളം വിനോദസഞ്ചാരികളെ സുരക്ഷിതമായി വരവേല്‍ക്കാന്‍ സജ്ജമായിരിക്കുന്നുവെന്ന സന്ദേശം നല്‍കാനായി. റോഡ്ഷോകളില്‍ പങ്കെടുത്ത കേരളത്തിലെ ടൂറിസം മേഖലയിലെ പങ്കാളികളില്‍ നിന്നും മികച്ച പ്രതികരണം നേടാനായതായും ഇത് ബിടുബി മീറ്റുകളുടെ ഫലപ്രാപ്തി വര്‍ദ്ധിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഏപ്രില്‍ 5 ന് മാഡ്രിഡില്‍ നടന്ന ബിടുബി മീറ്റില്‍ സ്പെയിനിലെ ഇന്ത്യന്‍ അംബാസഡറായ ദിനേശ് കെ പട്നായിക് പങ്കെടുത്തു. ഖത്തര്‍ എയര്‍വെയ്സ് ഔദ്യോഗിക പങ്കാളിയായിരുന്ന ഏപ്രില്‍ 7 ന് നടന്ന മിലാന് റോഡ്ഷോയില്‍ മിലാനിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ടി അജുംഗ്ല ജമീര്‍ പങ്കെടുത്തു. സജീവമായ ബിസിനസ് ചര്‍ച്ചകള്‍ നടന്ന ബിഐടി മിലാന് ട്രേഡ് ഫെയറിലെ കേരളത്തിന്റെ പവലിയനിലും അജുംഗ്ല ജമീര്‍ സന്ദര്‍ശിച്ചു.
രണ്ട് റോഡ്ഷോകളും വിജയകരമായിരുന്നതായി ബിഐടി മിലാനില്‍ പ്രതിനിധി സംഘത്തെ നയിച്ച വിആര്‍ കൃഷ്ണതേജ പറഞ്ഞു. ഇറ്റലിയിലേയും സ്പെയിനിലേയും ടൂര്‍ ഓപ്പറേറ്റര്‍മാരും ട്രാവല്‍ ഏജന്റുമാരും കേരളത്തിലെ പരമ്പരാഗത വിനോദസഞ്ചാരകേന്ദ്രങ്ങള്‍ക്കൊപ്പം സംസ്ഥാനത്തിന്റെ പുതിയ ടൂറിസം ദൗത്യങ്ങളില്‍ പ്രത്യേക താത്പര്യം പ്രകടിപ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ ടൂറിസം പങ്കാളികളുടെ സജീവ സാന്നിധ്യം ബിടുബി മീറ്റുകളില്‍ ഉണ്ടായിരുന്നു. മാഡ്രിഡിലേയും മിലാനിലേയും റോഡ്ഷോകളില്‍ ആയുര്‍വേദ മന, സിജിഎച്ച് എര്‍ത്ത്, കൈരളി ആയുര്‍വേദിക് ഹീലിംഗ് വില്ലേജ്, പയനിയര്‍ പേര്സ്ണലൈസ് ഹോളിഡൈയ്സ്, സോമതീരം അയുര്‍വേദ ഗ്രൂപ്പ് എന്നിവ പങ്കെടുത്തു. ബിഐടി മിലാനിലെ ട്രേഡ് ഫെയറില്‍ കേരള ടൂറിസം ഡവലപ്മെന്റ് കോര്‍പ്പറേഷനും (കെടിഡിസി) സോമതീരവും വാണിജ്യ പങ്കാളികളായിരുന്നു.
അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാനും വിദേശ സഞ്ചാരികള്‍ക്ക് സൗജന്യ വീസ നല്‍കാനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം പ്രയോജനപ്പെടുത്താന്‍ കേരള ടൂറിസം സംഘടിപ്പിച്ച റോഡ്ഷോകളിലൂടെ കഴിഞ്ഞു.
2019 ല്‍ 18,947 വിനോദസഞ്ചാരികളാണ് സ്പെയിനില്‍ നിന്നും കേരളത്തിലെത്തിയത്. ഇതില്‍ മുന്‍വര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ദ്ധനവുണ്ടായിരുന്നു. 2019 ല്‍ 28,046 വിനോദസഞ്ചാരികളാണ് ഇറ്റലിയില്‍ നിന്നും കേരളം സന്ദര്‍ശിച്ചത
പ്രതികരിക്കാൻ ഇവിടെ എഴുതുക: