കരുനാഗപ്പള്ളി: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നത് പതിവായെന്ന് ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി സുധീഷ്. കൂലി നിഷേധത്തിനെതിരയും കെ സ്വിഫ്റ്റിനെതിരേയും കെഎസ്ടിഇഎസ് (ബിഎംഎസ്) കരുനാഗപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന ധര്‍ണയും പ്രതിഷേധ പ്രകടനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ സാമ്പത്തികപ്രതിസന്ധി നേരിടുന്നതുകൊണ്ട് കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് മാത്രം ശമ്പളം നല്കാന് പണമില്ലെന്നാണ് അവസ്ഥ. നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ കെ സ്വിഫ്റ്റ് എന്ന് പറയുന്ന സ്വകാര്യ കമ്പനിയെ കൊണ്ടുവരുന്നു. കെഎസ്ആര്‍ടിസിയെ നശിപ്പിക്കുവാനുള്ള അവസാനത്തെ ആണിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ട്രഷറര്‍ എം.ആര്. രഞ്ജിത്ത്, മേഖലാ പ്രസിഡന്റ് രാജന്, യൂണിറ്റ് പ്രസിഡന്റ് തങ്കജിത്ത്, സെക്രട്ടറി ബിജു, ട്രഷറര്‍ ദിനേശ്ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: