തിരുവനന്തപുരം: മുഖ്യമന്ത്രി ഫഌഗ്ഓഫ് നടത്തി ഉദ്ഘാടനം ചെയ്ത കെഎസ്ആര്‍ടിസിയുടെ പുതിയ കെ-സ്വിഫ്റ്റ് ബസ് ആദ്യ സര്‍വീസില്‍ത്തന്നെ രണ്ടുതവണ അപകടത്തില്‍പ്പെട്ടു. ആദ്യതവണ തിരുവനന്തപുരം കല്ലമ്പലത്ത് വെച്ച് മറ്റൊരു വാഹനവുമായി കൂട്ടിമുട്ടുകയായിരുന്നു. കോഴിക്കോട് വെച്ച് വാഹനം പിന്നിലോട്ടെടുത്തപ്പോഴായിരുന്നു രണ്ടാമത്തെ അപകടം.
ആളപായങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വാഹനത്തിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ തകര്‍ന്നിട്ടുണ്ട്. വാഹനത്തിന്റെ മുന്‍ഭാഗത്ത് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സൈഡ് മിറര്‍ തകര്‍ന്നതിനാല്‍ യാത്ര തുടരാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് സാധാരണ കെഎസ്ആര്‍ടിസി ബസിന്റെ മിറര്‍ ഘടിപ്പിട്ടാണ് തകരാര്‍ പരിഹരിച്ചത്.
തൊഴിലാളി സംഘടനകളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് നിലവിലുള്ള പ്രശ്നങ്ങള്‍ പോലും പരിഹരിക്കാതെ കെ- സ്വിഫ്റ്റ് എന്ന പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്. ശനിയാഴ്ച തമ്പാനൂര്‍ കെഎസ്ആര്‍ടിസി സെന്‍ട്രല്‍ ഡിപ്പോയില്‍ വെച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യബസിന് ഫഌഗ് ഓഫ് ചെയ്തത്. കെഎസ്ആര്‍ടിസി നല്ലനാളേകളിലേക്ക് കുതിക്കുകയാണെന്നായിരുന്നു ഉദ്ഘാടന ശേഷം മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം.
കെഎസ്ആര്‍ടിസിയ്ക്ക് സമാന്തരമായി കമ്പനി രൂപീകരിച്ചായിരുന്നു കെ-സ്വിറ്റിന് സര്‍ക്കാര്‍ ജന്മം നല്‍കിയത്. നീക്കത്തിനെതിരെ കെഎസ്ആര് എംപ്ലോയീസ് സംഘ് (ബിഎംഎസ്) ശക്തമായി രംഗത്തുവന്നിരുന്നു. കെഎസ്ആര്‍ടിസിക്ക് ലഭിക്കേണ്ട ഫണ്ട് വിനിയോഗിച്ച് യാതൊരു മാനദണ്ഡവുമില്ലാതെയാണ് കെസ്വിഫ്റ്റിനായി ബസ്സുകള്‍ വാങ്ങിയതെന്ന് സംഘ് ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: