ന്യൂദല്‍ഹി : രാഷ്ട്രീയം ജന സേവനത്തിന് ഉചിതമായ മാര്‍ഗമാണ്. ജനം ആവശ്യപ്പെട്ടാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങും. തനിക്ക് രാഷ്ട്രീയവും വഴങ്ങുമെന്ന് റോബര്‍ട്ട് വാദ്ര. ഉജ്ജയിന്‍ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച ശേഷം ഞായറാഴ്ച പ്രാദേശിക യൂട്യൂബ് ചാനലിനോട് സംസാരിക്കവേയാണ് അദ്ദേഹം തന്റെ അഭിപ്രായം പറഞ്ഞത്.
‘ജനങ്ങള്‍ ആവശ്യപ്പെട്ടല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങും. ജനങ്ങള്‍ക്ക് വേണ്ടി മാറ്റം കൊണ്ടുവരാന്‍ തനിക്ക് കഴിയുമെങ്കില്‍, ജനങ്ങള്‍ താന്‍ അവരെ പ്രതിനിധീകരിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ ഉറപ്പായും അത് ചെയ്യും. എന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ 10 വര്‍ഷമായി തുടര്‍ന്നുവരുന്നുണ്ട്. ജനങ്ങളെ സേവിക്കാനുള്ള എന്റെ വഴിയെന്ന നിലയില്‍ ഭാവിയിലും അത് തുടരും. എന്നായിരുന്നു വാദ്രയുടെ പ്രസ്താവന.
അതേസമയം ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിച്ചതില്‍ പ്രിയങ്കയ്ക്ക് 10 ല്‍ 10 മാര്‍ക്കാണെന്നാണ് വാദ്ര അറിയിച്ചു. തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. അതിനിടയിലാണ് വാദ്ര പ്രിയങ്കയെ അഭിനന്ദിച്ചുകൊണ്ട് എത്തിയിരിക്കുന്നത്.
മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യം ജനങ്ങളെ അറിയിക്കുന്നതില്‍ വിമുഖത കാണിക്കുന്നുണ്ട്. അത് ജനാധിപത്യപരമല്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാവും പകലും പ്രിയങ്ക പ്രവര്‍ത്തിച്ചു. പക്ഷേ ജനങ്ങളുടെ തീരുമാനം അംഗീകരിച്ചേ മതിയാകൂ. ഇനിയും മുഴുവന്‍ സമയവും ജനങ്ങളെ സേവിക്കുമെന്നും വാദ്ര കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: