ന്യൂദല്‍ഹി: റഷ്യ-ഉക്രെയ്ന് യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ സുസ്ഥിരമായി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അമേരിക്കയും ഇന്ത്യയും ഒന്നിച്ച് കൂടി ആലോചിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. യുദ്ധത്തില്‍ തകര്‍ന്ന ഉക്രെയ്നിലെ ജനങ്ങള്‍ക്ക് ഭാരതം നല്കിയ മാനുഷിക പിന്തുണയെ പ്രശംസിക്കുന്നു. ഇരു രാജ്യങ്ങളും ശക്തവും വികസിതവുമായ പ്രതിരോധ പങ്കാളികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വെര്‍ച്വല്‍ മീറ്റിംഗില്‍ ബൈഡന് വ്യക്തമാക്കി.
ഉക്രെയ്നിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തിലാണ് ഇന്നത്തെ നമ്മുടെ ചര്‍ച്ചകള്‍ നടക്കുന്നതെന്നും റഷ്യയും ഉക്രെയ്നും തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ സമാധാനത്തിന് വഴിയൊരുക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. താന്‍ ഉക്രെയ്നിന്റെയും റഷ്യയുടെയും പ്രസിഡന്റുമാരുമായി സംസാരിച്ചു. ഉക്രെയ്ന് പ്രസിഡന്റുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ താന്‍ പ്രസിഡന്റ് പുടിനോട് നിര്‍ദ്ദേശിച്ചെന്നും നരേന്ദ്രമോദി പറഞ്ഞു.
ബുച്ചയില്‍ നിരപരാധികളായ സാധാരണക്കാര്‍ കൊല്ലപ്പെട്ടതിന്റെ സമീപകാല റിപ്പോര്‍ട്ടുകള്‍ വളരെ ആശങ്കാജനകമാണ്. സംഭവത്തെ ഭാരതം അപലപിക്കുകയും ന്യായമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട് അദേഹം വ്യക്തമാക്കി. ബിഡന്റെ കീഴിലുള്ള ആദ്യ ഇന്ത്യ-യുഎസ് 2+2 ചര്‍ച്ചയാണിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: