ഇസ്ലാമബാദ്: പാകിസ്ഥാന് മുസ്ലിം ലീഗ് (നവാസ്) നേതാവായ ഷെഹബാസ് ഷെറീഫിനെ പുതിയ പാകിസ്ഥാന് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന് തെഹ്റീസ് ഇ ഇന്‍സാഫ് പാര്‍ട്ടിയിലെ അംഗങ്ങളെല്ലാം പാകിസ്ഥാന് പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നതോടെയാണ് ഷെഹബാസ് ഷെറീഫ് മത്സരമില്ലാതെ തന്നെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. തിങ്കളാഴ്ച രാത്രി എട്ട്മണിക്ക് പാകിസ്ഥാന്റെ 23ാമത് പ്രധാനമന്ത്രിയായി ഷെഹബാസ് ഷെറീഫ് സത്യപ്രതിജ്ഞ ചെയ്യും.
ഷെഹബാസ് ഷെറീഫിനെ പാകിസ്ഥാന് പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുന്നതായി ആക്ടിങ് സ്പീക്കര്‍ ആസാദ് സാദിഖ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ ഷെഹബാസ് ഷെറീഫിന് 174 വോട്ടുകള്‍ കിട്ടി. ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയിലെ 100 അംഗങ്ങള്‍ സഭ വീട്ട് ഇറങ്ങിപ്പോയി. അതിനാല്‍ ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന് തെഹ്റീക് ഇ ഇന്‍സാഫിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന മുന്‍ വിദേശ കാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുടെ സ്ഥാനാര്‍ത്ഥിത്വം അപ്രസക്തമായി.
മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരന് കൂടിയാണ് ഷെഹബാസ് ഷെറീഫ്. പാകിസ്ഥാന് പ്രധാനമന്ത്രിയായ ഷെഹബാസ് ഷറീഫിന്റെ നാമനിര്‍ദേശപത്രകി നിര്‍ദേശിച്ചത് പാര്‍ലമെന്ററി നേതാവായ പാകിസ്ഥാന് മുസ്ലിം ലീഗ് (നവാസ്) പാര്‍ട്ടി നേതാവ് ഖവാജ ആസിഫാണ്. പാകിസ്ഥാന് മുസ്ലിം ലീഗ് (നവാസ്) പാര്‍ട്ടിയുടെ റാണ തന്‍വീര്‍ അതിനെ പിന്താങ്ങി.
പ്രധാനമന്ത്രിയായ ഇമ്രാന്‍ഖാനെ ശനിയാഴ്ചയാണ് അധികാരത്തില്‍ നിന്നും ഇറങ്ങിപ്പോകേണ്ടി വന്നത്. പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നടങ്കം ശനിയാഴ്ച അര്‍ധരാത്രി നടന്ന വോട്ടെടുപ്പില്‍ ഒറ്റക്കെട്ടായി നിലകൊണ്ടു. ഇമ്രാന്‍ഖാനെ പ്രധാനമന്ത്രി പദത്തില്‍ നിന്നും പുറത്താക്കാന്‍ ആകെയുള്ള 342 അംഗങ്ങളില്‍ 172 വോട്ടുകള്‍ കിട്ടിയാല്‍ മതി. എന്നാല്‍ പ്രതിപക്ഷപാര്‍ട്ടികളുടെ അവിശ്വാസത്തിന് അനുകൂലമായി 174 വോട്ടുകള്‍ കിട്ടി. ചരിത്രത്തില്‍ ആദ്യമായാണ് ഒരു പാകിസ്ഥാന് പ്രധാനമന്ത്രി അവിശ്വാസപ്രമേയത്തിലൂടെ പുറത്താവുന്നത്. സംയുക്ത പ്രതിപക്ഷസ്ഥാനാര്‍ത്ഥിയായി ഷെഹബാസ് ഷെറീഫിനെ തെരഞ്ഞെടുത്തതോടെ ഇദ്ദേഹത്തിന്റെ വിജയം ഏതാണ്ട് ഉറപ്പാണ്.
ഭരണഘടനയ്ക്ക് വേണ്ടി നിലയുറപ്പിച്ചതിന് മാധ്യമങ്ങളേയും പ്രതിപക്ഷ പാര്‍ട്ടിനേതാക്കളെയും അഭിനന്ദിച്ചുകൊണ്ട് ഷെബാസ് ഷറീഫ് ട്വീറ്റ് ചെയ്തിരുന്നു. പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ് ഷെബാസ് ഷെറീഫ്. രാജ്യത്തിന് പുറത്ത് അറിയപ്പെടുന്നില്ലെങ്കിലും പാകിസ്ഥാനില്‍ മികച്ച ഭരണാധികാരി എന്ന നിലയില്‍ പേരുണ്ട്.
ഇമ്രാന്‍ഖാനെ വീഴ്ത്താനുള്ള പ്രതിപക്ഷ ശ്രമത്തിന് ചുക്കാന്‍ പിടിച്ച നേതാവാണ് 70 കാരനായ ഷെഹബാസ് ഷെറീഫ്. പാകിസ്ഥാന് സൈന്യവുമായി ഊഷ്മളബന്ധം കാത്തു സൂക്ഷിക്കുന്ന നേതാവാണ് ഷെഹബാസ് ഷെറീഫ്. പാകിസ്ഥാന്റെ പ്രതിരോധനയവും വിദേശ കാര്യവും നിയന്ത്രിക്കുന്നത് ഇപ്പോഴും സൈന്യമാണ്.പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മുഖ്യമന്ത്രി എന്ന നിലയില്‍ ഷെഹബാസ് ഷെറീഫിന്റെ മികവ് പാകിസ്ഥാന് ജനത കണ്ടതാണ്.
ഏപ്രില്‍ 11 തിങ്കളാഴ്ചയാണ് (നാളെ) പാക് ദേശീയ അസംബ്ലി പുതിയ പ്രധാനമന്ത്രിയെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുക. തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പിനായി സഭ വീണ്ടും ചേരുക.
അതേസമയം പാകിസ്ഥാന്റെ ദുഃസ്വപ്നത്തിന് അന്ത്യം കുറിച്ചുവെന്നാണ് മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളായ മറിയം നവാസ് ഷെരീഫ് പ്രതികരിച്ചത്. പാകിസ്ഥാന്റെ മുറിവുകള്‍ ഉണക്കാനും സുഖപ്പെടുത്താനുമുള്ള സമയമാണിപ്പോഴെന്നും അവര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. ഇതേസമയം തങ്ങളാരോടും പ്രതികാരം ചെയ്യുകയില്ലെന്നാണ് പ്രതിപക്ഷ നേതാവ് ഷെഹബാസ് ഷെരീഫ് പ്രതികരിച്ചത്. ആരോടും അനീതി കാണിക്കുകയില്ലെന്നും ആരെയും ജയിലിലടക്കാന്‍ ശ്രമിക്കില്ലെന്നും നിയം അതിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനില്‍ നീതി നിലനില്ക്കുക തന്നെ ചെയ്യുമെന്നും ഷെഹബാസ് ഷെരീഫ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: