ബെംഗളൂരു: ലവ് ജിഹാദിന്റെ ഒടുവിലത്തെ ഇരയാണ് കര്‍ണ്ണാടകയിലെ ഗഡഗ് സ്വദേശിനിയായ അപൂര്‍വ്വ പുരാണിക്. ഇപ്പോള്‍ അപൂര്‍വ്വ നഗരത്തിലെ ഒരു ലോക്കല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇപ്പോള്‍ വേര്‍പിരിഞ്ഞു കഴിയുന്ന ഭര്‍ത്താവ് മുഹമ്മദ് ഇജാസ് അപൂര്‍വ്വയെ 23 തവണയാണ് മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പിച്ചത്.
ചിരു ഭട്ട് എന്ന പത്രപ്രവര്‍ത്തകനാണ് അപൂര്‍വ്വ പുരാണികിന്റെ വീഡിയോ പുറത്തുവിട്ടത്. ഇനിയും ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് ചിരു ഭട്ട് അപൂര്‍വ്വയുടെ ഈ ദുരനുഭവം പുറത്തുകൊണ്ടുവരുന്ന വീഡിയോ പുറത്തിറക്കിയത്.
ഒരു പെണ്‍കുട്ടിക്കും തന്റെ ദുരനുഭവം ഉണ്ടാകരുതേ എന്ന പ്രാര്‍ത്ഥനയാണ് ഇന്ന് അപൂര്‍വ്വ പുരാണിക്കിനുള്ളത്. ജീവിതത്തില്‍ വിവാഹം എന്ന പ്രധാന ഘട്ടത്തിലേക്ക് കടക്കും മുന്‍പ് തന്നിഷ്ടപ്രകാരം അച്ഛനമ്മമാരെ അവഗണിച്ച് എടുത്തുചാടിയത് വലിയ തെറ്റായിപ്പോയെന്ന് അപൂര്‍വ്വ പറയുന്നു.
‘സമൂഹത്തില്‍ നിന്ന് എന്ത് പ്രശ്‌നമുണ്ടായാലും അത് അച്ഛനമ്മമാരെ അറിയിക്കാന്‍ മടിക്കരുത്. ചിലപ്പോള്‍ അവര്‍ നിങ്ങളുടെ പഠിപ്പ് നിര്‍തതിയെന്ന് വരും. പക്ഷെ അതില്‍ ഭയന്നുകൂടാ. അതല്ലെങ്കില്‍ നിങ്ങള്‍ എന്‍റേതുപോലെ ദുരനുഭവം അനുഭവിക്കേണ്ടി വരും. നിങ്ങളുടെ മാതാപിതാക്കളെ ഒഴികെ ആരെയും വിശ്വസിക്കരുത്. ജീവിതം സുരക്ഷിതമാക്കുക എന്നതിന് മുന്‍ഗണന നല്‍കണം’- അപൂര്‍വ്വ പുരാണിക് പറയുന്നു. ഗഡകിലെ തെരുവില്‍ ഒരു മാസം മുന്‍പാണ് അപൂര്‍വ്വ ക്രൂരമായ ആക്രമണത്തിന് വിധേയയാകേണ്ടി വന്നത്.
ആരും മുസ്ലിം ചെറുപ്പക്കാരുടെ കെണിയില്‍ വീഴരുതെന്നും ഈ ക്രൂരമായ ആക്രമണത്തില്‍ നിന്നും ജീവിതത്തിലേക്ക് അത്ഭുതം കൊണ്ട് രക്ഷപ്പെട്ട 26കാരി അപൂര്‍വ്വ പുരാണിക് പറയുന്നു. ഹിന്ദുധര്‍മ്മത്തിനകത്ത് നിന്നും വിവാഹം കഴിക്കാനാണ് അപൂര്‍വ്വ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന ഉപദേശം.
ഓട്ടോക്കാരനായ ഇജാസ് എംബിഎക്കാരിയായ അപൂര്‍വ്വയയെ കള്ളം പറഞ്ഞാണ് അടുത്തുകൂടിയത്. ഒരു സമ്പന്ന ബ്രാഹ്മണ കുടുംബത്തിലെ പെണ്‍കുട്ടിയായിരുന്നു അപൂര്‍വ്വ. താന്‍ പഠിക്കുകയാണെന്നും ഫ്രീ ടൈമില്‍ ഓട്ടോ ഓടിക്കുകയാണെന്നുമാണ് പറഞ്ഞത്. പിന്നീടയാള്‍ ഒരു ദിവസം ലൈംഗികമായി അപൂര്‍വ്വയെ ആക്രമിച്ചു. പിന്നീട് തന്നെ വിവാഹം ചെയ്യണമെന്ന് പറഞ്ഞ് അപൂര്‍വ്വയെ ഭീഷണിപ്പെടുത്തി. വഴങ്ങിയില്ലെങ്കില്‍ അപൂര്‍വ്വയെയും അമ്മയേയും നശിപ്പിക്കുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി. 2018ലാണ് അപൂര്‍വ്വയുടെ കുടുംബത്തിന്റെ ഹിതത്തിന് എതിരായി വിവാഹം നടന്നത്. അപൂര്‍വ്വയുടെ പേര് അര്‍ഫ ബാനു എന്നാക്കി മാറ്റി.
‘വിവാഹത്തിന് സമ്മതിച്ചപ്പോള്‍ ഇസ്ലാമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചു മറ്റ് മാര്‍ഗ്ഗമില്ലാത്തതിനാല്‍ എല്ലാ രേഖകളും ഒപ്പിട്ടു. ഇത് ലവ് ജിഹാദാണ്. വിവാഹത്തിന് ശേഷവും അയാള്‍ എന്നെ ഗൗനിച്ചില്ല. എന്നെ അയാള്‍ മാനസികമായി മാറ്റിയെടുത്തു. ഞാന്‍ എന്റെ മാതാപിതാക്കളെ കേള്‍ക്കാതായി’- സ്വന്തം അനുഭവ കഥ അപൂര്‍വ്വ പറയുന്നു.
വിവാഹത്തിന് ശേഷം അപൂര്‍വ്വയോട് ഭക്ഷണം പാചകം ചെയ്യാനും ഇറച്ചി പാചകം ചെയ്യാനും നിര്‍ബന്ധിച്ചു. ഒരു പട്ടിയെപ്പോലെയാണ് അയാള്‍ തന്നെ പരിഗണിച്ചത്. അതിനിടയില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കി. കുട്ടിക്ക് നിര്‍ബന്ധപൂര്‍വ്വം അയാള്‍ ഇറച്ചി നല്‍കി. വിവാഹത്തിന് ശേഷമാണ് അറിഞ്ഞത് അയാള്‍ മറ്റൊരു സ്ത്രീയെ 14 വര്‍ഷമായി വിവാഹം ചെയ്തിരുന്നു എന്ന്. മൂന്ന് കുട്ടികളുടെ പിതാവാണ് ഇജാസ്’- അപൂര്‍വ്വ പറയുന്നു.
‘പീഢനം സഹിക്കവയ്യാതെ ഒരു നാള്‍ അപൂര്‍വ്വ മാതാപിതാക്കളുടെ അരികിലേക്ക് വന്നു. അതിന് ശേഷം ഇജാസ് നിരന്തരം ഉര്‍ദ്ദുവില്‍ മോശപ്പെട്ട സന്ദേശങ്ങള്‍ അയയ്‌ക്കാറുണ്ട്. ഇപ്പോള്‍ വിവാഹമോചനം കോടതിയുടെ പരിഗണനയിലാണ്.’- അപൂര്‍വ്വ പറയുന്നു. കോടതി നടപടിക്ക് ഒരു ദിവസം ബാക്കിയുള്ളപ്പോഴാണ് ഇജാസ് അപൂവ്വയെ ആക്രമിച്ചത്.
ലവ് ജിഹാദിന്റെ ക്രൂരമായ പര്യവസാനമാണ് കണ്ടത്. 23 തവണയാണ് ഇജാസ് അപൂര്‍വ്വയെ കുത്തിയത്. വിവാഹമോചനം ചോദിച്ചതിനായിരുന്നു ആക്രമണം. കര്‍ണ്ണാടകയിലെ ഗഡഗില്‍ തെരുവില്‍ വെച്ചായിരുന്നു ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: