കരുനാഗപ്പള്ളി: കളക്ടര്‍ നല്കിയ നിരോധന ഉത്തരവ് ലംഘിച്ചു കൊണ്ട് നിലം നികത്തല്‍ തുടരുന്നു. തഴവ ഗ്രാമ പഞ്ചായത്തിലെ 22-ാം വാര്‍ഡില്‍ ജയചന്ദ്രന് ചന്ദ്രഗിരി എന്നയാളുടെ ഒരേക്കറോളം വരുന്ന നിലം നികത്താന്‍ ശ്രമിക്കുന്നത്. ഇടതുപക്ഷത്തിന്റെ സജീവ അംഗമാണ് വസ്തു ഉടമ. പാര്‍ട്ടിയുടെ അറിവോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയുമാണ് നിലംനികത്തലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
നാലു മാസം മുമ്പ് ഗ്രാവല്‍ അടിച്ച് നികത്താനുള്ള ശ്രമം നടന്നപ്പോഴാണ് കളക്ട്രേട്രേറ്റില്‍ പരാതി നല്‍കിയത്. കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി പരിശോധന നടത്തി സ്റ്റോപ് മെമ്മോ നല്കി. നിരോധന ഉത്തരവ് നിലനില്‍ക്കെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഗ്രാവല്‍ അടിക്കുകയും ഇന്നലെ മുതല്‍ ഇത് നിരത്താന്‍ തുടങ്ങിയതും. ഇതിനെതിരെ വീണ്ടും കളക്ടറെ സമീപിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
കിടക്കാടം പണിയാന്‍ പത്ത് സെന്റ് നികത്താന്‍ ശ്രമിക്കുമ്പോള്‍ കൊടികുത്തി തടസം നില്ക്കുന്ന ഇടതുപക്ഷം, സ്വന്തം പാര്‍ട്ടിക്കാരുടെ അനധികൃത നിലംനികത്തല്‍ കൂട്ടു നില്‍ക്കുകയാണെന്ന് ബിജെപി ആരോപിച്ചു. അനധികൃത നികത്തിലനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് ബന്ധപ്പെട്ട വരെ സമീപിക്കുമെന്ന് ഏരിയ പ്രസിഡന്റ് വിജു കിളിയന്തറ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: