റാഞ്ചി: ജാര്‍ഖണ്ഡില്‍ ദിയോഗറില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. സ്ത്രീകളും കുട്ടികളും അടക്കം പത്തോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ദിയോഗര്‍ സദര്‍ ആശുത്രിയില്‍ പ്രവേശിപ്പിച്ചു.
ദിയോഗര്‍ ജില്ലയില്‍ ബാബ വൈദ്യനാഥ് ക്ഷേത്രത്തിന് സമീപമുളള ത്രികൂട് മലമുകളിലെ റോപ്പ് വേ കേബിള്‍ കാറുകളാണ് കൂട്ടിയിടിച്ചത്. അപകടത്തെത്തുടര്‍ന്ന് 12 ട്രോളികളിലായി എഴുപത് യാത്രക്കാര്‍ മണിക്കൂറുകളായി കുടുങ്ങിക്കിടക്കുകയാണ്. ഞായറാഴ്ച്ച വൈകിക്കോടെയാണ് സംഭവം നടന്നത്. വ്യോമ സേനയുടെ രണ്ട് മിഗ്-17 ഹെലിക്കോപ്റ്ററുകള്‍ രക്ഷപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണസേനയും സ്ഥലത്ത് ഉണ്ട്.
സ്വകാര്യ സ്ഥാപനം നടത്തുന്ന റോപ്പ് വേയാണിത്. അപകടത്തിന് പിന്നാലെ ഓപ്പറേറ്റര്‍ കടന്നുകളഞ്ഞു. അപകടത്തിന് കാരണ വ്യക്തമല്ല. സാങ്കേതിക തകരാറാകാം കാരണം എന്ന് പറയപ്പെടുന്നു. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 25 കാബിന് കാറുകളാണ് ഇവിടെ ഉളളത്. ഒരെണ്ണെത്തില് 4 പേര്‍ക്ക് ഇരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: