കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയിക്കും ബിജെപിയിക്കും ചെങ്കൊടി കാണുന്നത് ഭയമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നരേന്ദ്ര മോദിയും ബിജെപിയും ചുവന്ന പതാകയെ ഭയക്കുന്നു. ഫാസിസം റഷ്യയിലേക്ക് കുതിച്ചു കയറിയ സമയത്ത് മോസ്കോയുടെ ഒരു മൂലയിലേക്ക് കമ്മ്യൂണിസ്റ്റുകാര്‍ ഒതുക്കപ്പെട്ടു. എന്നാല്‍ അവിടെ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് ഹിറ്റ്ലറുടെ പട്ടാളത്തെ ആട്ടിപ്പായിച്ചു. ഫാസിസം അവസാനിപ്പിച്ച പതാകയെ മോദിക്കും ബിജെപിക്കുമറിയാമെന്നും സീതാറം യെച്ചൂരി.
ഹിന്ദി ഭാഷ പഠിക്കണമെന്ന ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രഖ്യാപനം സംസ്ഥാനങ്ങളുടെ ഭാഷാപരമയ അവകാശങ്ങളെ പൂര്‍ണമായും കവര്‍ന്നെടുക്കുന്നുവെന്നും യെച്ചൂരി ആരോപിച്ചു. തീരുമാനം രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ തകര്‍ക്കും. ഇത് ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും യെച്ചൂരി സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ പറഞ്ഞു.
മതനിരപേക്ഷ ശക്തികള്‍ ഒന്നിച്ചു നില്‍ക്കണമെന്നും തന്റെ പ്രസംഗത്തില്‍ യെച്ചൂരി കൂട്ടിച്ചേര്‍ത്തു. തനിരപേക്ഷതയേയും ഫെഡറിലസത്തേയും കുറിച്ച് ചര്‍ച്ചചെയ്യുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: