Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നെല്ല് വെള്ളത്തില്‍ മുങ്ങി; കര്‍ഷകന് കണ്ണീര്‍ക്കൊയ്‌ത്ത്, മില്ലുടമകൾക്ക് കുതിർന്ന നെല്ല് വേണ്ട, ആവശ്യത്തിന് കൊയ്‌ത്ത് യന്ത്രങ്ങളില്ലാത്തതും വലയ്‌ക്കുന്നു

പൊടുന്നനേ ഉണ്ടായ മഴയെ തുടര്‍ന്ന് പാടത്ത് കൂട്ടിയിട്ട നെല്ല് സംരക്ഷിക്കാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞില്ല. ഇതോടെ പാടത്ത് ഒരടിയോളം വെള്ളം ഉയര്‍ന്നു. കൊയ്ത് യന്ത്രം ഇറക്കാനായി പ്രധാന ചാലുകള്‍ നികത്തിയ കാരണം വെള്ളം വറ്റിക്കാനും കഴിഞ്ഞില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2022, 01:52 pm IST
in Alappuzha
തെക്കേതുണ്ടം പാടത്തെ വിളവെടുത്ത നെല്ല് വെള്ളത്തില്‍ നിന്ന് കര്‍ഷകനായ വാസുദേവന്‍ പിള്ള വാരിയെടുക്കുന്നു

തെക്കേതുണ്ടം പാടത്തെ വിളവെടുത്ത നെല്ല് വെള്ളത്തില്‍ നിന്ന് കര്‍ഷകനായ വാസുദേവന്‍ പിള്ള വാരിയെടുക്കുന്നു

എടത്വാ: നിനച്ചിരിക്കാതെ എത്തിയ വേനല്‍ മഴ കര്‍ഷകരെ ചതിച്ചു. കേളമംഗലം തെക്കേ തുണ്ടത്തില്‍ പാടത്തെ കൊയ്ത് കൂട്ടിയ നെല്ല് വെള്ളത്തില്‍ മുങ്ങി. തകഴി കൃഷിഭവന്‍ പരിധിയില്‍പ്പെട്ട കേളമംഗലം തെക്കേ തുണ്ടം പാടത്താന്‍ കൃഷി നാശം നേരിട്ടത്. കഴിഞ്ഞ ഏഴിന് 16 ഓളം കൊയ്ത് യന്ത്രം ഉപയോഗിച്ച് നെല്ല് കൊയ്‌തെടുക്കുകയായിരുന്നു. കൊയ്‌തെടുത്ത നെല്ല് കരയ്‌ക്ക് കയറ്റാന്‍ കഴിയാത്ത സാഹചര്യത്തില്‍ കര്‍ഷകര്‍ പാടത്ത് തന്നെ നെല്ല് കൂട്ടിയിട്ടു.  

വെള്ളിയാഴ്ച ഉച്ചയോടെ നിനച്ചിരിക്കാതെ അതിശക്തമായ കാറ്റും പെരുമഴയും എത്തി. പൊടുന്നനേ ഉണ്ടായ മഴയെ തുടര്‍ന്ന് പാടത്ത് കൂട്ടിയിട്ട നെല്ല് സംരക്ഷിക്കാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞില്ല. ഇതോടെ പാടത്ത് ഒരടിയോളം വെള്ളം ഉയര്‍ന്നു. കൊയ്ത് യന്ത്രം ഇറക്കാനായി പ്രധാന ചാലുകള്‍ നികത്തിയ കാരണം വെള്ളം വറ്റിക്കാനും കഴിഞ്ഞില്ല. പുലര്‍ച്ചെ ചില കര്‍ഷകര്‍ വെള്ളത്തില്‍ മുങ്ങിയ നെല്ല് വാരിക്കയറ്റി. ഒട്ടുമിക്ക കര്‍ഷകരുടേയും നെല്ല് ഇപ്പോഴും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്.  

വെള്ളത്തില്‍ മുങ്ങാത്ത നെല്ല് മാത്രമാണ് മില്ലുടമകള്‍ സംഭരിക്കുന്നത്. മഴവെള്ളത്തില്‍ കുതിര്‍ന്ന നെല്ല് ഉണക്കി നല്‍കണമെന്നാണ് മില്ലുടമകളുടെ ആവശ്യം. 80 ഏക്കര്‍ വിസ്ത്രിതിയുള്ള ഈ പാടത്ത് ഇനിയും നിരവധി കര്‍ഷകരുടെ നെല്ല് കൊയ്‌തെടുക്കാനുണ്ട്. പാടത്ത് വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ യന്ത്രവും ഇറക്കിയിട്ടില്ല. യന്ത്രവാടക, ഉണക്ക് കൂലി, വാര് കൂലി, ചുമട്ട് കൂലി എന്നീ ഇനത്തില്‍ നല്ലൊരു തുക കര്‍ഷകര്‍ നല്‍കേണ്ടിവരും.

കൃഷി നാശം തുടരുമ്പോഴും വിളവെടുപ്പ് വേഗത്തിലാക്കാന്‍ ആവശ്യമായ കൊയത്ത് യന്ത്രങ്ങളില്ലാത്തതും കർഷകരെ വലയ്‌ക്കുന്നു. കൃഷിവകുപ്പിന്റെ കണക്കുപ്രകാരം രണ്ടാഴ്ചക്കുള്ളില്‍ 80പാടശേഖരങ്ങളിലെ 10,000ഹെക്ടറിലാണ് വിളവെടുപ്പ് നടത്താനുള്ളത്. എന്നാല്‍ കൊയ്‌ത്ത് യന്ത്ര ക്ഷാമം നേരിടുന്നുണ്ട്. 600 യന്ത്രങ്ങളാണ് ഇതിനായി ആവശ്യമായുള്ളത്. എന്നാല്‍ ഇപ്പോള്‍ 310 യന്ത്രങ്ങള്‍ മാത്രമാണുള്ളത്. ഫെബ്രുവരിയില്‍ കൂടുതല്‍ കൊയ്‌ത്ത് യന്ത്രങ്ങള്‍ തമിഴ്നാട്ടില്‍ നിന്നെത്തുമെന്ന് കൃഷി വകുപ്പും ജില്ലാ ഭരണകൂടവും അറിയിച്ചിരുന്നെങ്കിലും നടപ്പായിട്ടില്ല.

ജില്ലയിലെ വിവിധ കൃഷിഭവന്‍ പരിധികളില്‍ 1511 ഹെക്ടര്‍ നെല്‍ച്ചെടി വീണതായാണ് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്. വെളിയനാട്, രാമങ്കരി പഞ്ചായത്ത് പരിധിയിലാണ് കൂടുതല്‍ നെല്‍ച്ചെടി നാശം. യഥാക്രമം 650ഉം 232.17 ഹെക്ടറും. കുറവ് നൂറനാട്, എടത്വ പഞ്ചായത്തുകളില്‍. 2.40 ഉം മൂന്നും ഹെക്ടര്‍ വീതം. തലവടി 150, പുലിയൂര്‍ 128, മുട്ടാര്‍ 100, എണ്ണയ്‌ക്കാട് 57, കാവാലം, കുന്നുമ്മ 50, നീലംപേരൂര്‍ 44, കൈനകരി നോര്‍ത്ത് 30, വെണ്മണി 15 ഹെക്ടര്‍ എന്നിങ്ങനെയാണ് കണക്ക്. മഴ കുറഞ്ഞ് വെള്ളം ഒഴുകിപ്പോയാല്‍ വിള നഷ്ടമുണ്ടാകില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.  

വിവിധ ഭാഗങ്ങളില്‍ വാഴകൃഷി നശിച്ചു. 909.61 ഹെക്ടറിലാണ് നാശം. ഇതില്‍ 586.21 ഹെക്ടര്‍ കുലച്ചതും 323.4 ഹെക്ടര്‍ കുലയ്‌ക്കാത്ത വാഴയുമാണ്. പുളിങ്കുന്ന് പഞ്ചായത്തില്‍ 850 ഹെക്ടര്‍ വാഴകൃഷി നശിച്ചു. 550 ഹെക്ടര്‍ കുലച്ചതും 300 ഹെക്ടര്‍ കുലയ്‌ക്കാത്ത വാഴയുമാണ് വീണത്. 27 ഹെക്ടര്‍ പച്ചക്കറി കൃഷി നശിച്ചു. 300.83 ഹെക്ടര്‍ കായ്ഫലമുള്ള തെങ്ങുകള്‍ നശിച്ചെന്നാണ് പ്രാഥമിക കണക്ക്.

Tags: farmeralappuzhaPaddyകുട്ടനാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

Travel

ആലപ്പുഴ വഴിയുള്ള റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ രണ്ടാംഘട്ടത്തിന് റെയില്‍വേ മന്ത്രാലയം 450.5 കോടി അനുവദിച്ചു

Kerala

ആലപ്പുഴയിൽ അമ്മയെ മകൻ കുഴിച്ചുമൂടി; മകൻ ഗിരീഷ് കസ്റ്റഡിയിൽ, മരണത്തിൽ ദുരൂഹത ആരോപിച്ച് പരിസരവാസികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.