തൃശൂര്‍: ആറുവയസ്സുകാരന് മഡ് റെയ്സിംങില് പങ്കെടുപ്പിക്കാന്‍ പരിശീലനം നല്കിയ സംഭവത്തില്‍ കുട്ടിയുടെ അച്ഛനെതിരെ കേസ്. തൃശ്ശൂര്‍ സ്വദേശി ഷാനവാസ് അബ്ദുള്ളക്ക് എതിരെയാണ് കേസ് എടുത്തത്. പാലക്കാട് സൗത്ത് പോലീസിന്റേതാണ് നടപടി. പരിശീലനത്തില്‍ മുതിര്‍ന്നവര്‍ക്കൊപ്പമാണ് കുട്ടിയെയും പങ്കെടുപ്പിച്ചതെന്നാണ് ആക്ഷേപം.
അപകടകരമായ പരിശീലനത്തില്‍ കുട്ടിയെ പങ്കെടുപ്പിച്ചതിനാണ് പോലീസ് പിതാവിനെതിരെ കേസ് എടുത്തിരിക്കുന്നത്. ഇത്തരം പരിശീലനങ്ങള്‍ക്ക് ലൈസന്‍സ് ഉള്‍പ്പെടെ വേണം. എന്നാല്‍ അതില്ല. അസോസിയേഷന് മാതൃകയില്‍ ഇവര്‍ക്ക് എന്തെങ്കിലും അനുമതിയുണ്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പരിശോധിച്ചശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: