ഗുവാഹത്തി: കഴിഞ്ഞ ദിവസം ദളിതരെ അക്രമത്തിന് രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തതിന് പിന്നാലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ വിമാനത്തില്‍ നിന്നിറങ്ങും വഴി തടഞ്ഞ് നിര്‍ത്തി ഇന്ധനവില വര്‍ധനയെക്കുറിച്ച് ചോദിച്ച് നാടകം സൃഷ്ടിച്ച് മഹിളാ കോണ്‍ഗ്രസ് ആക്ടിങ്ങ് പ്രസിഡന്റ് നെറ്റ ഡിസൂസ.
മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമായിരുന്നു നെറ്റ ഡിസൂസയുടേത്. കേന്ദ്രമന്ത്രിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഗ്യാസിനും പെട്രോളിനും സംഭവിച്ച വിലക്കയറ്റത്തെക്കുറിച്ച് ചോദിക്കുക മാത്രമല്ല, ആ ദൃശ്യങ്ങള്‍ മുഴുവന്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു നെറ്റ ഡിസൂസ. റഷ്യ- ഉക്രൈന് യുദ്ധത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണി തന്നെ താളം തെറ്റിയ സ്ഥിതിവിശേഷത്തില്‍ ഇന്ധനവില കുതിച്ചുയരുമ്പോള്‍ അതില്‍ നിന്നെല്ലാം പ്രശ്നത്തെ അടര്‍ത്തി മാറ്റി മോദി സര്‍ക്കാരാണ് കുറ്റക്കാര്‍ എന്ന പ്രതീതി ജനങ്ങളില്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. സംഭവത്തിന്റെ ചൂടാറും മുന്‍പേ നെറ്റ ഡിസൂസയുടെ ധീരതയെ അഭിനന്ദിച്ച് മുകുള്‍ വാസ്നിക് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും എന്‍ഡിടിവി ഉള്‍പ്പെടെയുള്ള കടത്തു മോദി വിരുദ്ധ വാര്‍ത്താചാനലുകളും രംഗത്തെത്തി. മുന്‍കൂട്ടി ആസൂത്രണം ചെയ്ത പദ്ധതി പോലെയായിരുന്നു വാര്‍ത്താ ചാനലുകളും കോണ്‍ഗ്രസ് നേതാക്കളും വീഡിയോ ഉള്‍പ്പെടെ പങ്കുവെച്ച് അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി ബഹളം കൂട്ടിയത്.
കഴിഞ്ഞ ദിവസം യുപിയില്‍ നടന്ന ഒരു പുസ്തക പ്രകാശനച്ചടങ്ങിലാണ് ദളിതരെ രാഹുല്‍ ഗാന്ധി അക്രമത്തിന് പ്രേരിപ്പിച്ച പ്രസംഗം നടത്തിയത്. ആള്‍ക്കൂട്ട ആക്രമണം നേരിട്ട് മരിച്ച ദളിതനായ യുവാവിന്റെ കാര്യം പറഞ്ഞ് എ്ന്തുകൊണ്ട് സഹോദരനെ കൊന്നയാളെ കുത്തിക്കൊന്നില്ല എന്ന ചോദ്യമാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്. മാത്രമല്ല, വീര്‍ സവര്‍ക്കാര്‍ പറയാത്ത കാര്യങ്ങളാണ് അദ്ദേഹത്തിന്റേതെന്ന പേരില്‍ രാഹുല്‍ഗാന്ധി പ്രസംഗത്തില്‍ ഉയര്‍ത്തുകയും ചെയ്തു. വീര്‍ സവര്‍ക്കറെ ഉദ്ധരിച്ച് ഹിന്ദു വിരുദ്ധത സൃഷ്ടിച്ച് ന്യൂനപക്ഷ വോട്ടുകള്‍ തട്ടാനുള്ള ശ്രമമായിരുന്നു രാഹുല്‍ ഗാന്ധി നടത്തിയത്. എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് അഞ്ച് സംസ്ഥാനങ്ങള്‍- യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍- കൈവിട്ടുപോയതിന് ശേഷമാണ് കോണ്‍ഗ്രസിന്റെ പ്രതികരണങ്ങളില്‍ താളം തെറ്റല്‍ കണ്ടുതുടങ്ങുന്നത്.
തമിഴ്നാട് ബിജെപി അധ്യക്ഷന്‍ രോഷത്തോടെയാണ് മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ധീരതാ നാടകത്തോട് പ്രതികരിച്ചത്:
ന്യൂദല്‍ഹി- ഗുവാഹത്തി വിമാനത്തിലാണ് ഞായറാഴ്ച അനിഷ്ട സംഭവം അരങ്ങേറിയത്. വിമാനമിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ നെറ്റ ഡിസൂസ മന്ത്രി സ്മൃതി ഇറാനിയെ വിമാനത്തിന്റെ വാതിലില്‍ തടയുകയായിരുന്നു. പെട്രോളിനും പാചകവാതകത്തിനും വില കൂടിയതിന് ഉത്തരം പറയാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു നെറ്റ ഡിസൂസയുടെ ഈ അസ്വാഭാവിക പെരുമാറ്റം. എന്തിന് നിങ്ങള്‍ വഴി തടയുന്നു എന്ന മന്ത്രിയുടെ ചോദ്യത്തിന് രാജ്യത്തെ എല്ലാവരും പെട്രോള്‍, പാചകവാതക വിലക്കയറ്റം മൂലം ഇതേ പ്രശ്നത്തിലൂടെ കടന്നുപോവകയാണെന്നുമായിരുന്നു നെറ്റ ഡിസൂസയുടെ പ്രതികരണം. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു നെറ്റ ഡിസൂസയുടെ ഈ പെരുമാറ്റം.
മാത്രമല്ല, കേന്ദ്രമന്ത്രിയെ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ അവര്‍ മൊബൈലില്‍ പകര്‍ത്തുകയും പിന്നീട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു. പബ്ലിസിറ്റി തേടാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് കരുതുന്നു.
വിമാനമിറങ്ങുമ്പോള്‍ വിമാനത്തിലെ ഒരു സ്റ്റാഫ് സ്മൃതി ഇറാനിക്ക് അസമിലെ പ്രധാന ഉത്സവമായ ബിഹു ആശംസിച്ചു. അപ്പോഴാണ് മഹിളാ കോണ്‍ഗ്രസ് നേതാവ് നെറ്റ ഡിസൂസ ഇടപെട്ടത്. പാചകവാതക ഗ്യാസില്ലാതെ എന്ത് ഹാപ്പി ബിഹു എന്നായിരുന്നു നെറ്റ ഡിസൂസ പ്രതികരിച്ചത്. നിങ്ങള്‍ കാര്യങ്ങള്‍ ഉദ്ദേശിക്കാത്ത രീതിയില്‍ പ്രതികരിക്കുകയാണെന്നായിരുന്നു ഇതിനോട് കേന്ദ്രമന്ത്രി പ്രതികരിച്ചത്.
പിന്നീട് വീഡിയോയില്‍ പാചകവാതക ക്ഷാമത്തെക്കുറിച്ചും പാചകവാതകമില്ലാത്ത സ്റ്റവുകളെക്കുറിച്ച് നെറ്റ ഡിസൂസ ചോദിക്കുന്നതാണ്. ഇതെല്ലാം നുണയാണെന്ന് സ്മൃതി ഇറാനി പ്രതികരിക്കുന്നത് കേള്‍ക്കാം.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നേതാക്കളുടെ മേഖലാ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ഗുവാഹത്തി സന്ദര്‍ശിക്കവേയാണ് സ്മൃതി ഇറാനിക്ക് ഇത്തരമൊരു മോശം അനുഭവം ഉണ്ടായത്. പിന്നീട് വിമാനത്തില്‍ നിന്നും ഇറങ്ങിയ ശേഷവും നെറ്റ ഡിസൂസ മന്ത്രിയെ വിടാന്‍ തയ്യാറായില്ല. ഇക്കുറി വീണ്ടും പെട്രോളിന്റെയും പാചകവാതകത്തിന്റെയും വിലക്കയറ്റത്തെക്കുറിച്ചു തന്നെയായിരുന്നു ആവര്‍ത്തിച്ചുള്ള ചോദ്യം. അപ്പോള്‍ ഇന്ത്യയില്‍ 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നുണ്ടെന്നും കോവിഡ് വാക്സിന് നല്‍കുന്നുണ്ടെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതിന് ശേഷം ഇതൊന്നുമായി ബന്ധമില്ലാത്ത ഒരു കള്ള അടിക്കുറിപ്പോടെയായിരുന്നു അവര്‍ ട്വിറ്ററില്‍ പോസ്റ്റിട്ടത്: ‘മോദി മന്ത്രി സ്മൃതി ഇറാനിയെ ഗുവാഹത്തിയിലേക്കുള്ള യാത്രയില്‍ മുഖാമുകം കണ്ടു. പാചകവാതകത്തിന്റെ അസഹനീയമായ വിലക്കയറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ വാക്സിനെയും റേഷനെയും പാവങ്ങളെയുമാണ് കുറ്റപ്പെടുത്തിയത്. വീഡിയോ കാണൂ…പാവങ്ങളുടെ യാതനകളോട് എങ്ങിനെ പ്രതികരിക്കുന്നത് കാണൂ’. വിമാനത്താവളത്തില്‍ അരങ്ങേറിയ ബോധപൂര്‍വ്വം നെറ്റ ഡിസൂസ സൃഷ്ടിച്ച നാടകവും അവര്‍ പങ്കുവെച്ച പോസ്റ്റും തമ്മില്‍ ബന്ധമില്ലെന്ന് വീഡിയോ കാണുന്ന ആര്‍ക്കും മനസ്സിലാകും.
തുടര്‍ച്ചയായ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോല്‍വിയും സംസ്ഥാനങ്ങളിലെ തിരിച്ചടികളും മൂലം മര്യാദയും സ്വബോധവും നഷ്ടപ്പെട്ട കോണ്‍ഗ്രസ് സഭ്യേതരമായ രാഷ്ട്രീയ പ്രതികരണങ്ങളിലേക്ക് നീങ്ങുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഗുവാഹത്തി വിമാനത്താവളത്തില്‍ കണ്ടത്.
മന്ത്രി സ്മൃതി ഇറാനിയും തന്റെ ഫോണില്‍ ഈ ദുരനുഭവം പകര്‍ത്തിയെങ്കിലും ഇതുവരെയും പ്രതികരിച്ചിട്ടില്ല. പകരം അവര്‍ ട്വിറ്ററില്‍ അസമില്‍ പങ്കെടുത്ത ചടങ്ങിന്റെ ഫോട്ടോകള്‍ മാത്രമാണ് പങ്കുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: