കണ്ണൂര്‍: പാര്‍ട്ടി സെമിനാറില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് നേതാവി കെ വി തോമസിന് നല്കിയ സ്നേഹസമ്മാനം യോശുക്രിസ്തുവിന്റെ ചിത്രമായിരുന്നു. ഗെത്ത്സെമാനെ തോട്ടത്തിലിരുന്ന് പ്രാര്‍ത്ഥിക്കുന്ന യേശു. വളരെയേറെ മാനങ്ങളും വ്യാഖ്യാനങ്ങള്‍ക്കും വക നല്‍കുന്നതാണ് ഈ ചിത്രം.
ബൈബിള്‍ പ്രകാരം യേശുക്രിസ്തു ഏറെ വേദന അനുഭവിച്ച സ്ഥലമാണ്, യരൂശലേമില്‍ ഒലീവ് പര്‍വ്വതത്തിന്റെ ചാരത്ത് ഉള്ള ഗെത്ത്സെമാന് തോട്ടം. കുരിശിലേറ്റുന്നതിന്റെ തലേദിവസം രാത്രി ഇവിടെ നിന്നാണ് യേശുവിനെ അറസ്റ്റുചെയ്തത്. അറസ്റ്റിന് മുന്‍പ് യേശു നടത്തിയ അവസാന പ്രാര്‍ത്ഥനയുടെ ചിത്രമാണ് തോമസിന് സിപിഎം സമ്മാനിച്ചിരിക്കുന്നത്. തോമസിനൊപ്പം സെമിനാറില്‍ പങ്കെടുത്ത എ കെ സ്റ്റാലിന് കാളപൂട്ടുന്ന കര്‍ഷകന്റേ ചിത്രമാണ് സമ്മാനിച്ചത്.
മാര്‍പാപ്പയെ കാണാന്‍ പോയപ്പോള്‍ ഇ കെ നായനാര്‍ ഭഗവത് ഗീത സമ്മാനിച്ചത് ചര്‍ച്ചയായിരുന്നു. നരേന്ദ്ര മോദിയെ കണ്ടപ്പോള്‍ ആറന്മുള കണ്ണാടി പിണറായി സമ്മാനിച്ചതും വാര്‍ത്തയായി.
തോമസിന് യേശുവിന്റെ അന്ത്യ പ്രാര്‍ത്ഥനയുടെ ചിത്രം നല്‍കിയതീലൂടെ,അര്‍ത്ഥവത്തായ സമ്മാനം നല്കുന്നതില് പാര്‍ട്ടിയുടെ കാഴ്ചപ്പാട് മാതൃകാ പരമെന്ന ട്രോളുകളാണ് വരുന്നത്. കോണ്‍ഗ്രസ് വിട്ടുള്ള വരവ് കുരിശു മരണമാണെന്ന് പറയാതെ പറയാന്‍ പാര്‍ട്ടിക്കല്ലാതെ ആര്‍ക്കു കഴിയും എന്ന ചോദ്യവും ഉയര്‍ത്തുന്നവരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: