കണ്ണൂര്‍: പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമുള്ള പാര്‍ട്ടി കോണ്‍ഗ്രസ്
‘കെ വി തോമസ് ഷോ’ ആക്കിയതില്‍ ദേശീയ നേതൃത്വത്തിന് അതൃപ്തി. കേരള ഘടകത്തിന്റെ അപ്രമാതിത്വം ആയതിനാല്‍ പരസ്യമായി പറയാന്‍ ഭയം.
വളരെ ആസൂത്രിതവും വ്യവസ്ഥാപിതവുമായി നടത്തേണ്ട പാര്‍ട്ടി കോണ്‍ഗ്രസ് ഇത്തവണ ഇവന്റ് മാനേജ്മെന്റ്, മഹാ സംഭവമാക്കി മാറ്റിയതിനോട് മനസ്സുകൊണ്ട് പൊരുത്തപ്പെടാന്‍ കഴിയാത്തവരാണ് കേരളത്തിനു പുറത്തു നിന്നു വന്ന സഖാക്കളില്‍ ഏറെയും. അതിനു പുറമെയാണ് പാര്‍ട്ടി പ്രമേയങ്ങളേയും തീരുമാനങ്ങളേയും അപ്രസക്തമാക്കു തരത്തില്‍ കെ വി തോമസിന്റെ സാന്നിധ്യം. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന ഒരു സെമിനാര്‍ മാത്രമായിരുന്നിട്ടും, ആ പരിപാടിക്ക് വലിയ പ്രാധാന്യം നല്‍കിയത് ഇഷ്ടപ്പെടാത്തവരാണ് അധികവും. പ്രത്യേകിച്ച് പലസംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനൊപ്പം നില്ക്കുന്ന സാഹചര്യത്തില്‍ ഒരു പ്രാദേശിക നേതാവിന്റെ സാന്നിധ്യത്തിന് നല്കിയ പ്രചാരണം കൂടിപ്പോയി എന്നു ചിന്തക്കാണ് ഭൂരിപക്ഷം
കേരളത്തില്‍ നാല് കൃസ്ത്യന്‍ വോട്ടു കിട്ടാന്‍ തോമസ് പാലമാകും എന്ന സംസ്ഥാന ഘടകത്തിന്റെ ആഗ്രഹത്തിന് കൂട്ടുനിന്നത് രാഷ്ടീയമായി വിശദീകരിക്കാന്‍ ബുദ്ധിമുട്ടും. യേശു ക്രിസ്തുവിന്റെ ചിത്രം സമ്മാനിച്ചതും സംരക്ഷിക്കാമെന്ന് ഉറപ്പു നല്കിയതുമൊക്കെ, ‘എല്ലാം ഒരു നാടക’മെന്ന തോന്നല്‍ ഉണ്ടാക്കി. പിണറായിയെ വാനോളം പുകഴ്ത്തിയ തോമസ്, പങ്കെടുക്കുന്നതിനെകുറിച്ച് പിണറായിയുടെ ഉപദേശം തേടിയിരുന്നു എന്നും പറഞ്ഞിരുന്നു. കെ വി തോമസ് പങ്കെടുത്ത സെമിനാറില്‍ യച്ചൂരി ഉള്‍പ്പെടെ ദേശീയ നേതാക്കള്‍ പങ്കെടുത്തിരുന്നുമില്ല.
സിപിഎം സെമിനാര്‍ എന്നതിന് അപ്പുറം തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് പങ്കെടുത്ത സെമിനാറിലാണ് കെ.വി.തോമസ് പങ്കെടുത്ത്ത്. ഇതിന്റെ പേരില്‍ തോമസിനെതിരെ നടപടി വന്നാല്‍ അത് ബാധിക്കുക ഡിഎംകെ കോണ്‍ഗ്രസ് ബന്ധത്തെ കൂടിയാണ്.സ്റ്റാലിന് നയിക്കുന്ന മുന്നണിയിലെ അംഗമാണ് കോണ്‍ഗ്രസ്. ദേശീയ തലത്തിലും മുന്നണിയില്‍ കോണ്‍ഗ്രസ് വേണം എന്ന അഭിപ്രായമാണ് സ്റ്റാലിന് പങ്ക് വയ്ക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: