തൃശൂര്‍: തൃശൂരില്‍ വെള്ളിക്കുളങ്ങര ഇഞ്ചകുണ്ടില്‍ അച്ഛനെയും അമ്മയെയും മകന് വെട്ടിക്കൊന്നു. ഇഞ്ചക്കുണ്ട് സ്വദേശികളായ കുട്ടനും ചന്ദ്രികയുമാണ് കൊല്ലപ്പെട്ടത്. മകന് അനീഷാണ് കൊലപ്പെടുത്തിയത്. കുടുംബ വഴക്കാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഇഞ്ചുക്കുണ്ടില്‍ റോഡരികില്‍ വെച്ചാണ് കൊലപാതകം നടന്നത്. വീടിന് പുറത്തുള്ള റോഡില്‍ പുല്ല് ചെത്തുകയായിരുന്ന ദമ്പതികളെ വെട്ടുകത്തിയുമായെത്തി മകന് ആക്രമിക്കുകയായിരുന്നു. അമ്മയുടെ മുഖം വെട്ടി വികൃതമാക്കിയ നിലയിലായിരുന്നു. കഴുത്തിലും നെഞ്ചിലുമായിരുന്നു അച്ഛന് വെട്ടേറ്റത്. മകന് ആക്രമിക്കാന്‍ തുടങ്ങിയതോടെ മാതാപിതാക്കള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. റോഡിലാണ് മൃതദേഹങ്ങള്‍ കിടന്നിരുത്. കൊലപാതക വിവരം വിളിച്ച് അറിയിച്ചത് അനീഷാണെന്ന് പൊലീസ് പറഞ്ഞു. അതിനുശേഷം 38കാരനായ മകന് ബൈക്കില്‍ കയറി രക്ഷപ്പെട്ടു. പോലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. അനീഷിനെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി. മൃതദേഹങ്ങള്‍ ഉടന്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: