ന്യൂഡൽഹി: റേഷൻ കടകളില്‍ ഇനി ബാങ്കിങ്ങ് സേവനവും ലഭ്യക്കാന്‍ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് തീരുമാനിച്ചു.
ഇതോടെ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നതോടൊപ്പം ജനങ്ങള്‍ക്ക് റേഷൻ കടകളിൽ നിന്ന് ബാങ്കിങ്ങ് സേവനവും ലഭിക്കും. ബാങ്കിംഗ് സേവന രംഗത്തേക്ക് സാധാരണക്കാരെ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗം കൂടിയാണ് ഈ തീരുമാനം. ഇതുവഴി ഗ്രാമീണ ബാങ്കിംഗ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.
റേഷന്‍ കടകള്‍ ഇതോടെ പൊതു ജനസേവന കേന്ദ്രങ്ങളായി മാറും. പുതിയ സംവിധാനത്തെക്കുറിച്ചും റേഷൻ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്യാൻ ഇന്ത്യയിലുടനീളമുള്ള റേഷൻ കടയുടമ സംഘടനകളുടെ നേതാക്കളുമായി ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ദൽഹിയില്‍ ചര്‍ച്ച നടത്തും. കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സുധാൻഷു പാണ്ഡെ, പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളായ കൻവാൽജിത് ഷോർ എന്നിവരുമായി റേഷൻ കടയുടമ സംഘടനകളുടെ ഉന്നത നേതാക്കൾ ചർച്ച നടത്തും.
ഇനിമുതൽ ഈ സംവിധാനം എത്രയും വേഗം നടപ്പിലാക്കാൻ സംസ്ഥാനങ്ങൾ മുൻകൈയെടുക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം നിർദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: