ലഖ്നോ: യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാതെ വീണ്ടും മണ്ടത്തരം വിളമ്പി രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്ത് ബിഎസ്പി നേതാവ് മായാവതിയെ സമീപിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ലെന്നതായിരുന്നു രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടത്. ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
കോണ്‍ഗ്രസിന് ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെ ഇക്കുറി കിട്ടിയത് രണ്ട് സീറ്റുകളാണ്. എന്നിട്ടും മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്യുന്നതിന്റെ പൊരുള്‍ പിടികിട്ടുന്നില്ലെന്നാണ് വാര്‍ത്തയോട് പ്രതികരിച്ച ചില രാഷ്ട്രീയ വിദഗ്ധര്‍ പറയുന്നത്. യാഥാര്‍ത്ഥ്യബോധമില്ലാത്ത വിടുവായത്തം എന്നാണ് പലരും രാഹുലിന്റെ ഈ പ്രസംഗത്തെ വിളിക്കുന്നത്.
‘ഇഡിയെയും സിബിഐയേയും ഭയന്നാണ് മായാവതി മത്സരിക്കാതിരുന്നത്. കന്‍ഷിറാം ജിയെപ്പോലെ മായാവതിയെയും ഞാന്‍ ഒരു പാട് ബഹുമാനിക്കുന്നു. പക്ഷെ ഇപ്പോള്‍ ഞാന്‍ ദളിതര്‍ക്ക് വേണ്ടി യുദ്ധം ചെയ്യുന്നില്ലെന്നാണ് അവര്‍ പറയുന്നത്.’- രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഈ വെളിപ്പെടുത്തലിനോട് മായാവതി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇക്കുറി യുപിയില്‍ യോഗി തുടര്‍ഭരണം നേടുകയായിരുന്നു. 403 അംഗ നിയമസഭയില്‍ ബിജെപി മുന്നണി 273 സീറ്റുകള്‍ നേടി. സമാജ് വാദി പാര്‍ട്ടിക്ക് 125 സീറ്റുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. കോണ്‍ഗ്രസ് രണ്ട് സീറ്റുകളില്‍ ഒതുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: