ഇസ്ലാമബാദ്: പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ നേരിടാന്‍ മടിക്കുന്ന പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന് ഇന്ത്യയുടെ ചരിത്രത്തിലെ തിളക്കമുള്ള അധ്യായം ഉദാഹരണമായി ഉയര്‍ത്തിക്കാട്ടി പിഎംഎല്‍(എന്‍) വൈസ്പ്രസിഡന്റ് മറിയം നവാസ്.
ബിജെപി പ്രധാനമന്ത്രിയായിരുന്ന വാജ്പേയിയുടെ ഉദാഹരണമാണ് ഇതിന് മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ കൂടിയായ മറിയം നവാസ് ചൂണ്ടിക്കാട്ടിയത്. ‘വാജ്പേയി ധീരതയോടെ തനിക്കെതിരായ അവിശ്വാസപ്രമേയത്തെ നേരിട്ട് ഒരു വോട്ടിനാണ് തോറ്റത്. തോല്‍വിക്ക് ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങി. അല്ലാതെ രാജ്യത്തെയും ഭരണഘടനയെയും താങ്കളെപ്പോലെ ബന്ദിയാക്കിയില്ല’- ട്വിറ്ററില്‍ മറിയം നവാസ് കുറിച്ചു.
‘ഇന്ത്യയില്‍ പ്രധാനമന്ത്രിമാര്‍ക്കെതിരെ പലഘട്ടങ്ങളിലായി 27 അവിശ്വാസപ്രമേയങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. അതില്‍ മൂന്ന് പ്രധാനമന്ത്രിമാര്‍ തോറ്റു- വാജ് പേയി, വി.പി. സിങ്ങ്, എച്ച്.ഡി. ദേവഗൗഡ എന്നിവര്‍.’- മറിയം നവാസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: