Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

സിപിഎം മുസ്ലിംലീഗിന് സമാനമായ പ്രാദേശിക പാര്‍ട്ടിയായി മാറി;പിണറായി വിജയന്‍ പാണക്കാട് തങ്ങളെ പോലെ ദേശീയ നേതാക്കളെ നിയന്ത്രിക്കുന്നെന്നും കെ.സുരേന്ദ്രന്‍

കമ്മ്യൂണിസ്റ്റുകാരുടെ ഭാഷ ഇന്ത്യയിലെ ജനങ്ങള്‍ക്ക് മനസിലാകാത്തതാണ്. ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത പാര്‍ട്ടിയാണ് സിപിഎം. കൈവിരലുകൊണ്ട് എണ്ണാവുന്ന പാര്‍ലമെന്റ് അംഗങ്ങളെ വെച്ചാണ് പാര്‍ലമെന്റില്‍ 402 എംപിമാരുള്ള ബിജെപിയെ എതിര്‍ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2022, 02:53 pm IST
in BJP

തിരുവനന്തപുരം: സിപിഎം മുസ്ലിംലീഗിന് സമാനമായ പ്രാദേശിക പാര്‍ട്ടിയായി മാറിയതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അഖിലേന്ത്യാ പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ ലീഗിനെ പോലെ സംസ്ഥാനഘടകം പ്രഖ്യാപിക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ പാണക്കാട് തങ്ങളെ പോലെ ദേശീയ നേതാക്കളെ നിയന്ത്രിക്കുകയാണ്. അഖിലേന്ത്യാ പാര്‍ട്ടിയെ വരച്ചവരയില്‍ നിര്‍ത്തുകയാണ് അദ്ദേഹം. കെറെയിലിന്റെ കാര്യത്തില്‍ പിണറായി വിജയന്റെ ആഗ്രഹം അംഗീകരിക്കേണ്ടി വരുന്ന ഗതികേടിലാണ് യെച്ചൂരി. അഖിലേന്ത്യാ പാര്‍ട്ടിക്ക് ചിലവിന് കൊടുക്കുന്നത് സംസ്ഥാന ഘടകമാണ്. കേരളത്തില്‍ മാത്രമാണ് പാര്‍ട്ടിയുള്ളത്. വിദ്യാര്‍ത്ഥിയുവജനട്രേഡ് യൂണിയന്‍ രംഗത്തെല്ലാം സിപിഎം തകര്‍ന്നു. ഇനി ഒരിക്കലും തിരിച്ചു വരാനാകാത്ത രീതിയില്‍ യുവാക്കള്‍ പാര്‍ട്ടിയെ കൈവെടിഞ്ഞു കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ആശയപാപ്പരത്തമാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ കാണുന്നത്. സിപിഎം സമ്പൂര്‍ണ്ണമായി തകര്‍ന്നു. എല്ലാ സംസ്ഥാനങ്ങളിലും കൊഴിഞ്ഞുപോക്ക് നടക്കുകയാണ്. മല എലിയെ പ്രസവിച്ചത് പോലെയാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കമ്മ്യൂണിസ്റ്റുകാരുടെ ഭാഷ ഇന്ത്യയിലെ  ജനങ്ങള്‍ക്ക് മനസിലാകാത്തതാണ്. ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത പാര്‍ട്ടിയാണ് സിപിഎം. കൈവിരലുകൊണ്ട് എണ്ണാവുന്ന പാര്‍ലമെന്റ് അംഗങ്ങളെ വെച്ചാണ് പാര്‍ലമെന്റില്‍ 402 എംപിമാരുള്ള ബിജെപിയെ എതിര്‍ക്കുന്നത്. കോണ്‍ഗ്രസിനോടുള്ള സിപിഎമ്മിന്റെ സമീപനം കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുന്നതാണ്. ഒരു സംസ്ഥാനത്തും സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ചത് കൊണ്ട് ഒരു പ്രയോജനവുമില്ല. അപ്രായോഗികവും അസാധാരണവുമായ സഖ്യമാണത്. സിപിഎം ബിജെപിയെ എതിര്‍ക്കുന്നത് തങ്ങള്‍ക്ക് സന്തോഷമാണെന്ന് ബിജെപി അദ്ധ്യക്ഷന്‍ പറഞ്ഞു. രാജ്യവിരുദ്ധ പാര്‍ട്ടിയാണ് സിപിഎം. രാജ്യദ്രോഹികളുമായി സഖ്യം കൂടുന്ന പാരമ്പര്യമാണ് ഇടതുപക്ഷത്തിനുള്ളത്. ഇന്ത്യയേക്കാള്‍ കൂടുതല്‍ സ്‌നേഹം ചൈനയോട് കാണിക്കുന്നവരാണവര്‍. ഇന്ത്യാ വിഭജനത്തെ അനുകൂലിച്ച പാക്കിസ്ഥാനെ സ്‌നേഹിക്കുന്ന എല്ലാ ഇന്ത്യന്‍ വികാരത്തെയും എതിര്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഎം. അങ്ങനെയുള്ള പാര്‍ട്ടി ഭരിക്കുന്നത് കേരളത്തിന് അപമാനമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് ദിശാബോധമില്ല. നയപരമായ കാര്യങ്ങള്‍ ജനങ്ങളെ ബോധിപ്പിക്കാന്‍ കഴിയുന്നില്ല.  രാഷ്‌ട്രീയ പ്രമേയം എന്നത് മൂന്നും നാലും കൊല്ലം മുമ്പ് തയ്യാറാക്കിയതാണ്. കുത്തും കോമയും മാത്രമാണ് ഓരോ സമ്മേളനങ്ങളിലെയും പ്രമേയങ്ങളില്‍ മാറുന്നത്. അതുകൊണ്ടാണ് ഇടയ്‌ക്കിടയ്‌ക്ക് അവര്‍ക്ക് നിലപാട് തിരുത്തേണ്ടി വരുന്നത്. ശബരിമല വിഷയത്തില്‍ വൃന്ദകാരാട്ട് ഇപ്പോള്‍ പറയുന്നത് വിശ്വാസികളായ സ്ത്രീകളുടെ വികാരം മാനിക്കണമെന്നാണ്. പിണറായി വിജയന്റെ ഏകാധിപത്യത്തിന് അംഗീകാരം കൊടുക്കുന്ന സമ്മേളനമായി കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് മാറി.  കേരള രാഷ്‌ട്രീയത്തില്‍ ഒരു പ്രസക്തിയുമില്ലാത്ത കെവി തോമസ്  പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പോയത് കൊണ്ട് ഒന്നും സംഭവിക്കാനില്ല. കെ.സുധാകരനും വിഡി സതീശനും ബുദ്ധിശൂന്യമായ രീതിയിലാണ് പ്രതികരിച്ചത്. ദേശീയതലത്തില്‍ കോണ്‍ഗ്രസ്‌സിപിഎം നേതാക്കള്‍ പരസ്പരം വേദി പങ്കിടുകയാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാണിച്ചു.  

സില്‍വര്‍ലൈനിന് വേണ്ടി റെയില്‍വെയുടെ സ്ഥലത്ത് കല്ലിടാന്‍ അനുമതിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചത് വാര്‍ത്തയാകുന്നില്ല. റെയില്‍വേ ഭൂമിയില്‍ മഞ്ഞക്കല്ല് ഇടരുതെന്ന് രേഖാമൂലം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് പറയുന്നവര്‍ ഇത് കാണണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് വിവി രാജേഷ്, ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പൂങ്കുളം സതീഷ് എന്നിവരും സംബന്ധിച്ചു.

Tags: കെ. സുരേന്ദ്രന്‍pinarayiMuslim League
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

Kerala

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

Kerala

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

Kerala

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

Kerala

മങ്കടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം പി അലവി പിന്‍വാങ്ങും, ലീഗ് വിമതന്‍ കുന്നത്തു മുഹമ്മദിനെ പിന്തുണയ്‌ക്കാന്‍ ഇടതുമുന്നണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.