ശ്രീനഗര്‍: തീവ്രവാദികളെയോര്‍ത്ത് പ്രാണഭയത്തോടെ യാത്രചെയ്യേണ്ട ഒരിടമെന്ന ജമ്മു കശ്മീരിനെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്പം മായുന്നു. ഇപ്പോള്‍ ടൂറിസ്റ്റുകള്‍ തിക്കിത്തിരക്കുന്ന, അവര്‍ക്കായി എല്ലാ പ്രകൃതി സൗന്ദര്യവും മിഴിവോടെ തുറന്നുവെയ്ക്കുന്ന സുന്ദരനഗരമായി ജമ്മുകശ്മീര്‍ മാറിയിരിക്കുന്നു. കൗമാരക്കാര്‍, യുവ പ്രൊഫഷണലുകള്‍, ഹണിമൂണ്‍ ദമ്പതിമാര്‍ തുടങ്ങി ഇന്ത്യയുടെ വിവിധ മെട്രോകളില്‍ നിന്നും മിനിമെട്രോകളില്‍ നിന്നും എല്ലാ തരം ടൂറിസ്റ്റുകളും ജമ്മു കശ്മീരിനെ തേടിയെത്തുകയാണ് ഈ വേനല്‍ സീസണില്‍.
മാത്രമല്ല, ശ്രീനഗറിലേക്ക് ദിവസം 50ഓളം യാത്രാവിമാനങ്ങളാണ് പറന്നിറങ്ങുന്നത്. ഇതില്‍ അധികവും ടൂറിസ്റ്റുകള്‍ തന്നെ. ഇപ്പോള്‍ നടക്കുന്ന വേനല്‍ക്കാല യാത്രാ സീസണില്‍ ജമ്മുകശ്മീരില്‍ ഒന്നാം കിട ഡെസ്റ്റിനേഷനായി മാറിയിരിക്കുന്നുവെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. സാധാരണ ഉണ്ടാകുന്നതിനേക്കാള്‍ നാലിരട്ടിയോളം അധികം ടൂറിസ്റ്റുകളാണ് ഇക്കുറി എത്തിയിരിക്കുന്നത്. ഹോസ്റ്റുലകള്‍ മിക്കവാറും ടൂറിസ്റ്റുകളെക്കൊണ്ട് നിറഞ്ഞ സ്ഥിതിയാണ്. ഈ അമിതമായ തിരക്ക് കാരണം റൂം വാടക 40-80 ശതമാനം വരെ ഉയര്‍ന്നിരിക്കുന്നു.
‘രാജ്യമെങ്ങും ചൂടുകാറ്റ് ആഞ്ഞടിക്കുന്നതോടെ യാത്രക്കാര്‍ ബീച്ചുകളും ഹില്‍സ്റ്റേഷനുമാണ് തേടുന്നത്. ഈ അറ്റവേനലിലും 11 ഡിഗ്രി മാത്രമാണ് ജമ്മുകശ്മീരിലെ അന്തരീക്ഷോഷ്മാവ്. ശ്രീനഗറിനെക്കുറിച്ച് യാത്രികര്‍ നടത്തുന്ന അന്വേഷണത്തില്‍ 17 മുതല്‍ 20 ശതമാനം വരെ വര്‍ധനവുണ്ടായിട്ടുണ്ട്. അഡ്വാന്‍സ് ബുക്കിങ്ങും അരങ്ങ് തകര്‍ക്കുന്നു’- ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലായ ഇക്സിഗോയുടെ സഹസ്ഥാപകനായ രജ്നീഷ് കുമാര്‍ പറയുന്നു.
ശ്രീനഗറിലെ ഷേഖ് അല്‍-ആലം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇപ്പോള്‍ രാത്രിയും ഫ്ളൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതോടെ കൂടുതല്‍ വിമാനങ്ങള്‍ ഇവിടെ വന്നിറങ്ങുന്നു. ഇതില്‍ ആഭ്യന്തരസര്‍വ്വീസുകളാണ് കൂടുതലും. മാത്രമല്ല, ശ്രീനഗര്‍ ഇപ്പോള്‍ അഹമ്മദാബാദ്, ഹൈദരാബാദ്, ബെംഗളൂരു എന്നീ നഗരങ്ങളുമായി നേരിട്ട് ബന്ധപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ദിവസവും 50 യാത്രാവിമാനങ്ങള്‍ ഇവിടെ എത്തുന്നു.
കോവിഡ് മഹാമാരി ആഭ്യന്തര ടൂറിസത്തെ തകര്‍ത്തെറിഞ്ഞെങ്കിലും അതില്‍ നിന്നും ജമ്മുകശ്മീര്‍ ഒരു വിനോദസഞ്ചാരികളുടെ പറുദീസയായി ഉയിര്‍ത്തെണീക്കുകയാണ്. 2022 മാര്‍ച്ചില്‍ കഴിഞ്ഞ ഒരു ദശകത്തില്‍വെച്ചേറ്റവും അധികം ടൂറിസ്റ്റുകള്‍ ഇവിടെ എത്തി. ശ്രീനഗറിനെക്കുറിച്ചുള്ള ടൂറിസ്റ്റുകളുടെ തിരച്ചിലില്‍ 150 ശതമാനം വര്‍ധന ഉണ്ടായി’- എസ്ഒടിസി ട്രാവലിന്റെ പ്രസിഡന്റ് ഡാനിയല്‍ ഡിസൂസ പറയുന്നു.
കേന്ദ്രമന്ത്രി 2022-23 ബജറ്റില്‍ കശ്മീരിന്റെ ടൂറിസം മേഖലയ്ക്ക് വന്‍ തുക നീക്കിവെച്ചിട്ടുണ്ട്. ഏകദേശം 604.77 കോടിയാണ് നല്‍കിയിരിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തെ ബജറ്റിനെ അപേക്ഷിച്ച് 78.61 കോടി രൂപ അധികമാണ്.
ഇപ്പോഴത്തെ ടൂറിസ്റ്റുകളുടെ കുതിപ്പ് മെട്രോകളില്‍ നിന്നും മിനി മെട്രോകളില്‍ നിന്നുമാണ്. വഡോദര, കൊല്‍ക്കത്ത, പൂണെ, ചെന്നൈ, ഹൈദരാബാഗ്, കൊച്ചി, ഭോപാല്‍, കോയമ്പത്തൂര്‍, ജയ്പൂര്‍ എന്നിവ ഇതില്‍ പെടുന്നു.
ടൂറിസ്റ്റുകള്‍ കൂടുതലായി തമ്പടിക്കുന്നത് പഹല്‍ഗാം, സോന്മാര്ഗ്, ഗുല്‍മാര്‍ഗ്, ശ്രീനഗര്‍ എ്ന്നിവിടങ്ങളിലാണ്. ‘സാധാരണ വാടകയേക്കാള്‍ 40 ശതമാനം അധികമാണ് ഇപ്പോള്‍ ഹോട്ടലുകള്‍ ഈടാക്കുന്നത്’- ഡിസൂസ കൂട്ടിച്ചേര്‍ക്കുന്നു.
ടുലിപ് സീസണ് ആരംഭിച്ചതോടെയും കടുത്ത വേനല്‍ചൂടില്‍ നിന്നും രക്ഷപ്പെടാനും ഞങ്ങളുടെ സ്ഥിരം ടൂറിസ്റ്റുകള്‍ ശ്രീനഗര്‍, പഹല്‍ഗാം, ഗുല്‍മാര്‍ഗ്, സൊന്മാര്ഗ് എന്നിവ ബുക്ക് ചെയ്യുന്നുണ്ട്. കശ്മീരിലെ ടൂറിസം സംരംഭങ്ങള്‍ കൂടുതലായി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയും ചെയ്യുന്നു’- തോമസ് കുക്ക് ഹോളിഡേയ്സ് മേധാവി രാജീവ് കാലെ പറയുന്നു.
ശ്രീഗനറിലേക്ക് കോര്‍പറേറ്റ് യാത്രികരുടെ ഒഴുക്കിലും ഉണര്‍വ്വുണ്ട്. അന്താരാഷ്ട്ര കേന്ദ്രങ്ങളായ ദുബായ്, അബുദാബി, മസ്കറ്റ് എന്നിവിടങ്ങളില്‍ നിന്നെല്ലാം ടൂറിസ്റ്റുകള്‍ എത്തുന്നു. ഗള്‍ഫിലേക്ക് ജമ്മുകശ്മീരില്‍ നിന്നും നേരിട്ട് വിമാനങ്ങള്‍ ഇല്ലാത്തതിനാല്‍ പലരും ദല്‍ഹി, മുംബൈ എ്നിവിടങ്ങളിലൂടെയാണ് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: