Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഖിലേന്ത്യാ മെഡിക്കല്‍/ഡന്റല്‍/ആയുഷ് ബിരുദ പ്രവേശനത്തിനുള്ള ‘നീറ്റ്- യുജി 2022’- ജൂലൈ 17 ന്, ഓണ്‍ലൈന്‍ അപേക്ഷയ്‌ക്കുള്ള അവസാന തീയതി മേയ് 6

നീറ്റ്- യുജി റാങ്കാണ് മാനദണ്ഡം. സെന്‍ട്രല്‍ നഴ്‌സിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ ബിഎസ്‌സി നഴ്‌സിങ് കോഴ്‌സുകളിലും നീറ്റ് യുജി യോഗ്യതയുടെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കും.

വൈശാഖ് ജി.നായര്‍ by വൈശാഖ് ജി.നായര്‍
Apr 8, 2022, 03:46 pm IST
in Education
FacebookTwitterWhatsAppTelegramLinkedinEmail

അഖിലേന്ത്യാ മെഡിക്കല്‍/ഡന്റല്‍/ആയുഷ്/അനുബന്ധ വിഷയങ്ങളില്‍ ബിരുദ പ്രവേശനത്തിനായുള്ള നാഷണല്‍ എലിജിബിലിറ്റി-കം-എന്‍ട്രന്‍സ് ടെസ്റ്റിന് (നീറ്റ്-യുജി 2022) അപേക്ഷിക്കാം. അപേക്ഷാ ഫീസ് 1600 രൂപയാണ്. ജനറല്‍-ഇഡബ്ല്യൂഎസ്/ഒബിസി- നോണ്‍ക്രീമിലെയര്‍ വിഭാഗത്തിന് 1500 രൂപയും എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/തേര്‍ഡ് ജെന്‍ഡര്‍ വിഭാഗത്തിന് 900 രൂപയും മതി. നീറ്റ്-യുജി 2022 വിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബ്രോഷറും https://neet.nta.nic.in ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്. മേയ് 6 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഫീസ് മേയ് 7 വരെ ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്/നെറ്റ്ബാങ്കിങ് മുഖാന്തിരം ഓണ്‍ലൈനായി അടയ്‌ക്കാം.

ഹയര്‍ സെക്കന്‍ഡറി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി വിഷയങ്ങള്‍ക്ക് മൊത്തം 50% മാര്‍ക്കോടെ വിജയിച്ചിട്ടുള്ളവര്‍ക്കും ഫൈനല്‍ യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കുമാണ് അപേക്ഷിക്കാവുന്നത്. ഇംഗ്ലീഷ് ഉള്‍പ്പെടെ ഈ ശാസ്ത്രവിഷയങ്ങളില്‍ ഓരോ പ്രത്യേകം പാസായിരിക്കണം. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും ഒബിസി നോണ്‍ക്രീമിലെയര്‍ വിഭാഗത്തിനും ഭിന്നശേഷിക്കാര്‍ക്കും യോഗ്യതാപരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് മതിയാകും. പ്രായം 17 വയസ് തികഞ്ഞിരിക്കണം. 2005 ഡിസംബര്‍ 31 ന് മുമ്പ് ജനിച്ചവരാകണം.

നീറ്റ്-യുജി 2022 പരീക്ഷ ജൂലൈ 17 ഞായറാഴ്ച ഉച്ചക്കുശേഷം 2 മുതല്‍ 5.20 മണിവരെ കേരളം ഉള്‍പ്പെടെ 557 നഗരങ്ങളിലായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ)യുടെ ആഭിമുഖ്യത്തില്‍ നടക്കും. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ/ചെങ്ങന്നൂര്‍, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം/മൂവാറ്റുപുഴ, അങ്കമാലി, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, പയ്യന്നൂര്‍,വയനാട്, കാസര്‍ഗോഡ് എന്നിവയും ലക്ഷദ്വീപില്‍ കവരത്തിയുമാണ് പരീക്ഷാകേന്ദ്രങ്ങള്‍.

മലയാളം, തമിഴ്, കന്നട, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, ഉറുദു, ആസാമിസ്,  ബംഗാളി, ഗുജറാത്തി, മറാത്തി, ഒഡിയ, പഞ്ചാബി എന്നീ 13 ഭാഷകളിലാണ് പരീക്ഷ. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി ആന്റ് സുവോളജി) വിഷയങ്ങളില്‍ പ്രാവീണ്യമളക്കുന്ന 200 മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങളുണ്ടാവും. ഓരോ വിഷയത്തിലും 50 ചോദ്യങ്ങള്‍. ഒഎംആര്‍ ഷീറ്റില്‍ ഉത്തരം രേഖപ്പെടുത്താം. ശരി ഉത്തരത്തിന് 4 മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് വീതം കുറയ്‌ക്കും. ആകെ 720 മാര്‍ക്കിനാണ് പരീക്ഷ.

നീറ്റ് യുജിയില്‍ അര്‍ഹത നേടുന്നതിന് ജനറല്‍/ഇഡബ്ല്യുഎഡ് വിഭാഗക്കാര്‍ക്ക് 50, എസ്‌സി/എസ്ടി/ഒബിസി വിഭാഗക്കാര്‍ക്ക് 40, ഭിന്നശേഷിക്കാര്‍ക്ക് (ജനറല്‍/ഇഡബ്ല്യുഎസ്( 45 പെര്‍സെന്റൈലില്‍ കുറയാതെ ലഭിക്കണം.

നീറ്റ് യുജി റാങ്ക് അടിസ്ഥാനത്തില്‍ പ്രവേശനം  ലഭിക്കാവുന്ന സ്ഥാനങ്ങളും കോഴ്‌സുകളും സംവരണവും പ്രവേശന നപടിക്രമങ്ങളുമെല്ലാം ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്. എംബിബിഎസ്/ ബിഡിഎസ് കോഴ്‌സുകളില്‍ 15%, അഖിലേന്ത്യാ ക്വാട്ടാ സീറ്റുകളിലും എയിംസുകള്‍, ജിപ്‌മെര്‍, ബനാറസ് ഹിന്ദു, അലിഗാര്‍ മുസ്ലിം വാഴ്‌സിറ്റി, ദല്‍ഹി/ ഇന്ദ്രപ്രസ്ഥ വാഴ്‌സിറ്റികള്‍, ഇഎസ്‌ഐ മെഡിക്കല്‍ കോളേജുകള്‍, കല്‍പിത സര്‍വ്വകലാശാലകള്‍ മുതലായ സ്ഥാപനങ്ങളിലെ മെഡിക്കല്‍/ ഡന്റല്‍ പ്രവേശനത്തിനും  

നീറ്റ്- യുജി റാങ്കാണ് മാനദണ്ഡം. സെന്‍ട്രല്‍ നഴ്‌സിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ ബിഎസ്‌സി നഴ്‌സിങ് കോഴ്‌സുകളിലും നീറ്റ് യുജി യോഗ്യതയുടെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കും. വിദേശങ്ങളില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് നീറ്റ്-യുജി യോഗ്യതയാണ് മാനദണ്ഡം.

കേരളത്തില്‍ എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്, ബിഎസ്‌സി അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, കോ ഓപ്പറേഷന്‍ ആന്റ് ബാങ്കിങ്, ക്ലൈമറ്റ് ചേഞ്ച് ആന്റ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ബിടെക് ബയോടെക്‌നോളജി, ബിവിഎസ്‌സി ആന്റ് എഎച്ച്, ബിഎഫ്എസ്‌സി കോഴ്‌സുകളില്‍ പ്രവേശനത്തിനും നീറ്റ്-യുജി 2022 ല്‍ യോഗ്യത നേടണം.

ജെഡിസി കോഴ്‌സ് പ്രവേശനം

സംസ്ഥാന സഹകരണ യൂണിയനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രം/കോളേജുകളില്‍ 2022-23 വര്‍ഷത്തെ ജൂനിയര്‍ സഹകരണ ഡിപ്ലോമ (ജെഡിസി) പ്രവേശനത്തിന് ഏപ്രില്‍ 30 വരെ അപേക്ഷകള്‍ സ്വീകരിക്കും. മിനിമം യോഗ്യത- എസ്എസ്എല്‍സി/തത്തുല്യം. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും  www.scu.kerala.gov.in സന്ദര്‍ശിക്കേണ്ടതാണ്.

Tags: educationനീറ്റ്ആയുഷ്മെഡിക്കല്‍ വിദ്യാഭ്യാസം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

India

ബോംബെ ഐഐടിയില്‍ കടന്നു കയറിയ ബിലാല്‍ അറസ്റ്റില്‍; സ്റ്റഡി പ്രോഗ്രാമിന് വന്നയാള്‍ നിയമവിരുദ്ധമായി ലക്ചറുകളിലേക്ക് നുഴഞ്ഞു കയറി

Kerala

പി എം ശ്രീ പദ്ധതിയില്‍ ഒപ്പിടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി, കോടതിയെ സമീപിക്കും

Kerala

ഹൈസ്‌കൂളുകളുടെ സമയക്രമം അരമണിക്കൂര്‍ വര്‍ദ്ധിപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്

Education

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കരിയർ റെഡി ഡിഗ്രി കോഴ്സുകൾ കേരളത്തിൽ

പുതിയ വാര്‍ത്തകള്‍

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീപിടിത്തം, ഇനിയും ആളികത്തിയാല്‍ കപ്പലിന്റെ സുരക്ഷയെ ബാധിക്കും

ബിന്ദുവിന്റെ മകന് താത്കാലിക ജോലി, മകള്‍ക്ക് ചികില്‍സാ സഹായം, ശവസംസ്‌കാരത്തിന് അമ്പതിനായിരംരൂപ

ബിന്ദുവിന്റെ ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ച് മന്ത്രി വീണ ജോര്‍ജ്, കുടുംബത്തിന്റെ ദു:ഖം തന്റെയും ദു:ഖമെന്ന് മന്ത്രി

ബിന്ദുവിന്റെ മരണം അതിദാരുണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്: തലയോട്ടി തകര്‍ന്നു, വാരിയെല്ലുകള്‍ ഒടിഞ്ഞു

ഭാവന സ്റ്റുഡിയോസിനൊപ്പം നിവിൻ പോളി, ഒപ്പം മമിതയും ; പ്രേമലുവിന് ശേഷം റൊമാന്‍റിക് കോമഡിയുമായി ഗിരീഷ് എഡിയുടെ ബത്ലഹേം കുടുംബ യൂണിറ്റ് വരുന്നു

സൂപ്പർഹിറ്റ് ചിത്രം കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫും അപർണയും വീണ്ടും; മിറാഷ് ഫസ്റ്റ് ലുക്ക് പുറത്ത്

ഉപരാഷ്‌ട്രപതിയുടെ സന്ദര്‍ശനം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തിങ്കളാഴ്ച ദര്‍ശനത്തിന് നിയന്ത്രണം

കോട്ടയം മെഡിക്കല്‍ കോളേജിലെ ദുരന്തം : ഒടുവില്‍ മൗനം ഭഞ്ജിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍, ബിന്ദുവിന്റെ കുടുംബത്തിന് ഉചിതമായ സഹായം നല്‍കും

കിസാന്‍ സംഘിന്റെ പ്രതിഷേധം; കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ പിൻവലിച്ച് നിതി ആയോഗ്

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വ്യാപാരി മരിച്ചു; തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies