ജിദ്ദ: 45 വയസ്സിനു താഴെ പ്രായമുള്ള സ്ത്രീകള്‍ക്ക് മഹ്റം (അടുത്ത ബന്ധുക്കള്‍, ഉത്തരവാദിത്തപ്പെട്ടവര്‍) ഇല്ലെങ്കിലും സ്വതന്ത്ര ഉംറ വിസ അനുവദിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഉത്തരവാദിത്തപ്പെട്ടവര്‍ കൂടെ ഉണ്ടെങ്കില്‍ മാത്രമായിരുന്നു ഈ പ്രായത്തിലുള്ളവര്‍ക്ക് നേരത്തെ വിസ അനുവദിച്ചിരുന്നത്. 45 വയസ്സിനു താഴെയുള്ള സ്ത്രീകള്‍ക്കു മഹ്റമിനോടൊപ്പമോ സ്ത്രീകളുടെ കൂട്ടായ സംഘത്തോടൊപ്പമോ അല്ലെങ്കിലും ഉംറ നിര്‍വഹിക്കാനായോ സൗദിയിലേക്ക് വിസ നല്‍കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഇതുസംബന്ധമായ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രാലയം വ്യക്തത വരുത്തിയിട്ടുള്ളത്. മുമ്പ് 45 വയസ്സും അതിനു മുകളിലും പ്രായമുള്ള സ്ത്രീകള്‍ക്ക് മാത്രമായിരുന്നു മഹ്റം ഇല്ലാതെ ഉംറ വിസ നല്‍കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: