ഇസ്ലാമബാദ്: അവിശ്വാസ പ്രമേയത്തിന് വോട്ടെടുപ്പ് അനുവദിക്കാത്തത് ഭരണഘടന വിരുദ്ധമാണെന്ന പാക് സുപ്രീംകോടതി ഉത്തരവിന് പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് സര്‍ക്കാര്‍ അടിയന്തിര ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. അവിശ്വാസ പ്രമേയം ദേശീയ അസംബ്ലയില്‍ ചര്‍ച്ചയ്ക്കെടുക്കുന്നതിന് മുന്നേ അടുത്ത നീക്കത്തിനായാണ് ഇമ്രാന് ഖാന്റെ ശ്രമം.
പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം വോട്ടിനിടുന്നതില്‍ നിന്നും പിന്മാറിയ സ്പീക്കറുടെ നടപടി ഭരണഘടനാ ലംഘനമാണെന്നായിരുന്നു പാക് സുപ്രീം കോടതിയുടെ ഉത്തരവ്. ഇതോടൊപ്പം ദേശീയ അസംബ്ലി പിരിച്ചുവിട്ട ഇമ്രാന് ഖാന്റേയും അത് അംഗീകരിച്ച പാക് പ്രസിഡന്റിന്റേയും നടപടികളും റദ്ദാക്കി. വിഷയത്തില്‍ പ്രസിഡന്റും പ്രധാനമന്ത്രിയും സ്പീക്കറും കൈക്കൊണ്ട നടപടികള്‍ ഭരണഘടനാ വിരുദ്ധവും നിയമലംഘനം ആണെന്നും പാക് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് അറിയിച്ചു.
അതേസമയം അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് മുമ്പായി പാര്‍ട്ടി എംപിമാരോടെല്ലാം ഇസ്ലാമബാദിലേക്കെത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അതിനുശേഷം വൈകിട്ടോടെ ഇമ്രാന് ഖാന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നാണ് സൂചന.
ഇമ്രാന് ഖാന് സര്‍ക്കാരിനെ പിന്തുണച്ചിരുന്ന മുഖ്യപാര്‍ട്ടികള്‍ അടക്കം ഇന്ന് പ്രതിപക്ഷത്താണ്. ഭൂരിപക്ഷം തികയ്ക്കാനുള്ള സാധ്യതയും കുറവാണ്. ഈ സാഹചര്യത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതും പാക്കിസ്ഥാനിലെ സര്‍ക്കാര്‍ വിരുദ്ധ നടപടികള്‍ക്കും പിന്നില്‍ വിദേശ ശക്തികളാണെന്നും ജനങ്ങള്‍ ഇതിനെതിരെ പ്രതികരിക്കണമെന്നും ഇമ്രാന് ഖാന് ആഹ്വാനം ചെയ്തിരുന്നു.
അതിനു പിന്നാലെ കൊണ്ടുവന്ന അവിശ്വാസ വോട്ടെടുപ്പില്‍ നിന്നും സ്പീക്കര്‍ പിന്മാറുകയായിന്നു. വിദേശ ശക്തികളുടെ പ്രേരണയില്‍ കൊണ്ടുവന്ന അവിശ്വാസ വോട്ടെടുപ്പില്‍ നിന്നും പിന്മാറുകയാണെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി രാജ്യത്തിന്റെ ഭരണഘടന അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്നും പ്രസിഡന്റിനോട് അസംബ്ലി പിരിച്ച് വിടാന്‍ ആവശ്യപ്പെടാന്‍ അധികാരമില്ലെന്നുമാണ് സുപ്രീം കോടതി വിധി. എന്നാല്‍ പാക്കിസ്ഥാനായി അവസാന പന്തുവരെയും പോരാടുമെന്നാണ് എനിക്ക് എന്റെ രാജ്യത്തോട് പറയാനുള്ളത് ഇമ്രാന് ഖാന് അറിയിച്ചു. ട്വീറ്ററിലൂടെയാണ് പ്രതികരണം പുറത്തുവിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: