ആലപ്പുഴ: അന്യായ വിലയെന്നും ബില്ലിന്റെ കാശ് എംഎല്‍എ നല്‍കിയില്ലായെന്നും ഒക്കെയായി വിവാദങ്ങളില്‍ നിറഞ്ഞുനിന്ന കണിച്ചുകുളങ്ങരയിലെ ഹോട്ടല്‍ ആഹാര സാധനങ്ങളുടെ വിലകുറച്ചു. വിവാദങ്ങളില്‍ ഇടംപിടിച്ച അപ്പത്തിനും മുട്ടറോസ്റ്റിനുമാണ് വില കുറച്ചിരിക്കുന്നത്. അപ്പം ഒന്നിന് അഞ്ച് രൂപ വീതവും മുട്ടക്കറിക്ക് 10 രൂപയും കുറച്ചു.
വിലകുറച്ചതോടെ സിംഗിള്‍ മുട്ട റോസ്റ്റിന് 40 രൂപയായി. എംഎല്‍എയുടെ പരാതി പരിഗണിച്ച് വെജ് കുറുമയ്ക്ക് പത്ത് രൂപയും ഹോട്ടല്‍ കുറച്ചിട്ടുണ്ട്. ആലപ്പുഴയിലെ ഹോട്ടലുകള്‍ അമിത വില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചിത്തരഞ്ജന് എംഎല്‍എ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
ഭക്ഷണത്തിന്റെ കാശ് എംഎല്‍എ നല്‍കിയില്ലായെന്നും ഫ്രീയായി ഫുഡ് തട്ടിയിട്ട് സ്ഥലംവിടുകയായിരുന്നു എന്ന തരത്തില്‍ ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നു. നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: