കൊച്ചി: സ്ത്രീ സുരക്ഷയില്‍ മുന്‍പന്തിയിലെന്ന് സര്‍ക്കാര്‍ കൊട്ടിഘോഷിക്കുമ്പോഴും സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം കുതിച്ചുയരുന്നെന്നു കണക്കുകള്‍. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 16,418 കേസ്. 2020ല്‍ ഇത് 12,659 ആയിരുന്നു. ഒരു വര്‍ഷത്തിനിടെ കൂടിയത് 3,759 കേസ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, ഗാര്‍ഹിക അതിക്രമങ്ങള്‍, സ്ത്രീധന പീഡനം എന്നിവ സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കുന്നതിനായി വനിതാ ശിശുവികസന വകുപ്പ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഫലം കാണുന്നില്ലെന്നാണ് വസ്തുത. കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ അതിക്രമം റിപ്പോര്‍ട്ട് ചെയ്തത് 2021ല്‍, 5016 കേസുകള്‍. ഇതില്‍ത്തന്നെ കൂടുതല്‍ ഭര്‍തൃവീട്ടില്‍ നിന്നുള്ള പീഡനക്കേസുകള്‍.
ആറു വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ പീഡനക്കേസും 2021ലാണ്, 2318. കേരള പോലീസിന്റെ ക്രൈം സ്റ്റാറ്റിസ്റ്റിക്സിലാണ് ഈ കണക്കുകള്‍. കൂടാതെ സ്ത്രീധനത്തിന്റ പേരില്‍ 10 സ്ത്രീകള്‍ കൊല്ലപ്പെട്ടു. 2016 മുതല്‍ 2021 വരെയുള്ള ക്രൈം റിക്കാര്‍ഡ്സ് പ്രകാരം 78 പേരാണ് സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത്. 2016ല്‍ 25, 2017ല്‍ 12, 2018ല്‍ 17 പേര് കൊല്ലപ്പെട്ടു. 2019, 2020 വര്‍ഷങ്ങളില്‍ എട്ട്, ആറ് പേരാണ് കൊല്ലപ്പെട്ടത്. ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കണക്ക് പ്രകാരം രണ്ട് പേര് കൊല്ലപ്പെട്ടു.
ഭര്‍തൃവീടുകളില്‍ നിന്ന് ബന്ധുക്കളുടേയും മറ്റും ഉപദ്രവത്തെ തുടര്‍ന്ന് 2020ല്‍ 2707, 2019ല്‍ 2970, 2018ല്‍ 2046, 2017ല്‍ 2856, 2016ല്‍ 3455 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 2021ല്‍ 2318 പീഡനക്കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2022ല്‍ തുടങ്ങി രണ്ട് മാസത്തിനുള്ളില്‍ 397 പീഡനക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2019ല്‍ 12,659, 2017ല്‍ 14,263, 2018ല്‍ 13,643, 2020ല്‍ 12,659 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: