ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയെ ചോദ്യം ചെയ്തു. ജമ്മു കശ്മീര്‍ ബാങ്കില്‍ നിന്ന് വായ്പ അനുവദിച്ചതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കേസില്‍ ബാങ്ക് മുന്‍ ചെയര്മാന് മുഷ്താഖ് അഹമ്മദ് ഷെയ്ഖ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്ത് സിബിഐ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് ഒമറിനെ ചോദ്യം ചെയ്തത്. ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി ബാങ്ക് വഴി വായ്പ്പകള്‍ നല്‍കിയെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: