കൊച്ചി: നൂറില്‍പ്പരം സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ ജോണ്‍ പോളിന് ഇതുവരെ ചികിത്സാ സഹായമായി കിട്ടിയത് 11.64 ലക്ഷം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ രണ്ട് ലക്ഷം നല്‍കി.
അഭ്രപാളികളെ അനശ്വരമാക്കിയ ഒട്ടേറെ ഹിറ്റ് സിനിമകൾക്ക് തിരക്കഥകൾ രചിച്ച ജോൺപോൾ ശ്വാസതടസ്സം ഉൾപ്പെടെ വിവിധ ആരോഗ്യപ്രശ്‌നങ്ങൾ കാരണം എറണാകുളം ലിസി ഹോസ്പിറ്റില്‍ പ്രത്യേക പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അസുഖത്തിന് നേരിയ ആശ്വാസമുണ്ട്. കുറേശ്ശെ ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.
ജോൺ പോളിന് പിന്തുണയും ചികിത്സാ സഹായവുമായി സാംസ്കാരിക കേരളം ഒന്നടങ്കം പിന്നിലുണ്ട്.ദീർഘകാല സുഹൃത്തുക്കളായ പ്രൊഫ. എം.കെ. സാനു, പ്രൊഫ. എം. തോമസ് മാത്യു, ഫാ. തോമസ് പുതുശ്ശേരി, എം. മോഹൻ, സി.ഐ.സി.സി. ജയചന്ദ്രൻ, പി. രാമചന്ദ്രൻ, അഡ്വ. മനു റോയ്, സി.ജി രാജഗോപാൽ, ജോൺസൺ സി. എബ്രഹാം, തനൂജ ഭട്ടതിരി തുടങ്ങിയവർ സാമ്പത്തിക കാര്യങ്ങളിലുൾപ്പെടെ പിന്തുണയുമായി തിരക്കഥാകൃത്തിന്റെ കുടുംബത്തിനൊപ്പമുണ്ട്.
വിവിധ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുന്ന ജോൺപോൾ കഴിഞ്ഞ മൂന്നുമാസത്തോളമായി ചികിത്സയിലാണ്. കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ പ്രത്യേകപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന് ചികിത്സതുടരാൻ വലിയതുക ആവശ്യമായിരിക്കുന്നു. ഇപ്പോള്‍ തന്നെ 20 ലക്ഷത്തിലേറെ രൂപ ചെലവായി. ഇനിയും ചികിത്സയ്‌ക്ക് പണം വേണം. കുടുംബത്തിന് ഇത്രയും തുക താങ്ങാനുള്ള ശേഷിയില്ല.
തിരക്കഥാകൃത്ത് മാത്രമായിരുന്നില്ല നിർമാതാവും കൂടിയായിരുന്നു 1980 കളുടെ തുടക്കത്തിൽ മലയാളത്തിലെ പ്രഗൽഭരായ സംവിധായകരുമായി ഒരുമിച്ച് പ്രവർത്തിച്ച ജോൺപോൾ നൂറിലധികം ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. ചാമരം, ഓർമക്കായ്, യാത്ര എന്നീ ചിത്രങ്ങളുടെ തിരക്കഥകളിലൂടെ ജോൺപോൾ മലയാളചലച്ചിത്ര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു. സംവിധായകന്‍ ഭരതന്‍ സംവിധാനം ചെയ്ത ചാമരം, മര്‍മ്മരം, ഓര്‍മ്മയ്‌ക്കായി, പാലങ്ങള്‍, സന്ധ്യമയങ്ങും നേരം, ഇത്തിരിപ്പൂവേ ചുവന്നപൂവേ, കാതോട് കാതോരം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, നീലക്കുറിഞ്ഞി പൂത്തപ്പോള്‍, ഒരു സായാഹ്നത്തിന്റെ സ്വപ്‌നം, കേളി, മാളൂട്ടി എന്നി ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയത് ജോണ്‍ പോളാണ്. കെ.എസ് സേതുമാധവന് വേണ്ടി അദ്ദേഹം എഴുതിയ തിരക്കഥകളായിരുന്ന ആരോരുമറിയാതെ, അവിടുത്തെപ്പോലെ ഇവിടേയും. സംവിധായകന്‍ മോഹന് വേണ്ടി എഴുതിയ വിട പുറയും മുമ്പേ, കഥയറിയാതെ, ആലോലം, രചന എന്നിവയും ഹിറ്റായിരുന്നു. ഐവി ശശിക്ക് വേണ്ടി എഴുതിയ അതിരാത്രം വന്‍ഹിറ്റായിരുന്നു. ദേശീയ അന്തർദേശീയപുരസ്‌കാരങ്ങൾ നേടിയ ഒരു ചെറുപുഞ്ചിരി എന്ന എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം ജോൺപോൾ ആയിരുന്നു. കേരളത്തിലെ ചലച്ചിത്രസാങ്കേതിക കലാകാരന്മാരുടെ സംഘടനയായ മാക്ടയുടേ സ്ഥാപക സെക്രട്ടറിയാണ് ജോൺപോൾ. ചലച്ചിത്രരംഗത്ത് സജീവമാവുന്നതിനു മുമ്പ് ബാങ്ക് ഉദ്യോഗസ്ഥനായും പത്രപ്രവർത്തകനായും ജോലിചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: