കോട്ടയം: കാമുകനെ കൊലപ്പെടുത്തിയ കേസില്‍ കാമുകിക്കും ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്കും ജീവപര്യന്തം ശിഷ വിധിച്ചു.കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
മിമിക്രി കലാകാരനായ ചങ്ങനാശ്ശേരി മുങ്ങോട്ട് പുതുപ്പറമ്പില്‍ ലെനീഷ്(31) ആണ് കൊല്ലപ്പെട്ടത്.ലെനീഷിന്റെ കാമുകി തൃക്കൊടിത്താനം കടമാന്‍ചിറ പാറയില്‍ പുതുപ്പറമ്പില്‍ ശ്രീകല(44), ക്വട്ടേഷന്‍ സംഘാംഗങ്ങളായ മാമൂട് കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്റ്റിയന്, ദൈവംപടി ഗോപാലശ്ശേരി ശ്യംകുമാര്‍(ഹിപ്പി ശ്യാം), വിത്തിരിക്കുന്നേല്‍ രമേശന്(ജൂഡോ രമേശന്) എന്നിവരെയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ബി.സുജമ്മ ശിക്ഷിച്ചത്.
2013 നവംബര്‍ 23നാണ് സംഭവം നടന്നത്.എസ്എച്ച് മൗണ്ടിന് സമീപം ശ്രീകല നടത്തിയിരുന്നു നവീന്‍ ഹോം നഴ്സിങ്ങ് സ്ഥപനത്തിലാണ് കൊലപാതകം നടന്നത്.ലെതീഷിന്റെ പരസത്രീ ബന്ധങ്ങളില്‍ സംശയം തോന്നിയ ശ്രീകല ക്വോട്ടേഷന്‍ കൊടുക്കുകയായിരുന്നു. ഇരുപത്തി അയ്യായിരം രൂപയ്ക്ക് ക്വട്ടേഷന്‍ ഉറപ്പിച്ചു. ഇവരുടെ മര്‍ദ്ദനമേറ്റ് ലെനീഷ് മരിച്ചു.മൃതദേഹം പാമ്പാടിയിലെ റബ്ബര്‍തോട്ടത്തില്‍ ഉപേക്ഷിച്ചു.
കാഞ്ഞിരപ്പളളി മുന്‍ ഡിവൈഎസ്പി എസ്. സുരേഷകുമാര് , പാമ്പാടി മുന്‍ ഇന്‍സ്പെകടര്‍ സാജു.കെ വര്‍ഗീസ്, മുന്‍ എസ്ഐ യു.ശ്രീജിത്ത് എന്നിവരുടെ നേത്ൃത്വത്തിലാണ് കേസ അന്വേഷണം നടന്നതും പ്രതികളെ അറസ്റ്റ് ചെയ്തതും. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഗിരിജ ബിജു ഹാജരായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: