കൊല്ലം: കൊടുംവരള്‍ച്ചയിലും മണ്ണെടുക്കാന്‍ അനുമതി നല്‍കുകയാണ് ജിയോളജി വകുപ്പ് അധികൃതരെന്ന് ആക്ഷേപം. നാടുമുഴുവന്‍ ജലക്ഷാമത്താല്‍ വലയുമ്പോഴാണ് യാതൊരു നിയന്ത്രണവുമില്ലാതെ മണ്ണെടുക്കാന്‍ അനുമതി നല്‍കുന്നത്.
മുമ്പ് ഒരുസ്ഥലത്തുനിന്ന് 60 ലോഡ് മണ്ണെടുക്കാന്‍ ജിയോളജി വകുപ്പ് ഒരു ദിവസത്തേക്കാണ് അനുമതി നല്‍കാറ്. എന്നാല്‍, ഇപ്പോള്‍ ഒരുദിവസം എന്നത് രണ്ടും മൂന്നും ദിവസമാക്കി മാറ്റി. ഓരോ ദിവസവും കൊടുക്കേണ്ട അനുമതി പോലും രണ്ടുദിവസമായി നല്‍കുന്നത് മണ്ണുമാഫിയയെ സഹായിക്കാനാണെന്ന ആരോപണമാണ് ഉയരുന്നത്.
വീട് വയ്ക്കാന്‍ എന്ന ആവശ്യത്തിനാണ് മണ്ണെടുക്കാന്‍ അനുമതി നല്‍കുന്നത്. ഈ അനുമതിയുടെ മറവില്‍ ഏക്കറുകണക്കിന് മണ്ണാണ് ഇപ്പോള്‍ എടുക്കുന്നത്. 50-60 ലോഡ് മണ്ണ് എടുക്കാനാണ് പാസ് കൊടുക്കുന്നതെങ്കില്‍ ആ പാസിന്റെ മറവില്‍ അഞ്ഞൂറിലധികം ലോഡ് മണ്ണെങ്കിലും മാഫിയ കടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: