കൊല്ലം: ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ അപരിഷ്കൃതമായ ആചാരങ്ങളിലും വഴിപാടുകളിലും കാലോചിതമായ മാറ്റം വരുത്തുന്നതിനെ കുറിച്ച് ആലോചിക്കാന്‍ സര്‍ക്കാര്‍ വിളിക്കുന്ന യോഗത്തില്‍ ജ്യോത്സ്യന്മാരെയും ഉള്‍പ്പെടുത്തണമെന്ന് ഭാരതീയ ജ്യോതിഷ വിചാര സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ പെരിനാട് ആവശ്യപ്പെട്ടു.
ആചാരാനുഷ്ഠാനങ്ങള്‍ ജ്യോതിഷവുമായി ബന്ധപ്പെട്ട് കിടക്കുന്ന വിഷയമായതിനാല്‍ യോഗത്തില്‍ ജ്യോത്സ്യന്മാരെയും ഉള്‍പ്പെടുത്തണം. ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട് നടക്കുന്ന യോഗത്തില്‍ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ നല്കാന് ജ്യോത്സ്യന്മാര്ക്ക് മാത്രമേ സാധിക്കൂ. ജ്യോത്സ്യന്മാരെ ഒഴിവാക്കി കൊണ്ട് നടത്തുന്ന യോഗങ്ങള്‍ അപൂര്‍ണ്ണമായിരിക്കുമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: