ചാത്തന്നൂർ: കുടിക്കാനിത്തിരി വെള്ളം വേണം കിണറ്റിലുള്ളത് മലിനജലം പരാതി കൊടുക്കേണ്ട സ്ഥലങ്ങളിലെല്ലാം കൊടുത്തു ഇനിയാരോട് പരാതി പറയുമെന്നാണ് ഈ കുടുംബം ചോദിക്കുന്നത്. ചാത്തന്നൂർ പഞ്ചായത്തിലെ 18-)o വാർഡിൽ താമസിക്കുന്ന വിവേകിന്റെ കുടുംബത്തിന്റെ അവസ്ഥയാണിത്.
വെള്ളകെട്ടുള്ള പ്രാദേശത്ത് തൊട്ടടുത്ത വീട്ടുകാരുടെ പുരയിടത്തിലെ അഴുക്ക് വെള്ളമാണ് ഇവരുടെ കിണറ്റിൽ ഒഴുകിയെത്തി കിണർ ഉപയോഗ ശൂന്യമായി മാറിയിരിക്കുന്നത് കൂടാതെ രൂഷമായ ദുർഗന്ധവും. ഇവർ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടും നടപടിയായിട്ടില്ല. ഇനി പരാതി പറയാൻ ഇനി സ്ഥലങ്ങളില്ല. ദിവസങ്ങളായി വിവേകിന്റെയും കുടുംബത്തിന്റെയും അവസ്ഥയിതാണ്.
ഓട്ടോറിക്ഷ ഡ്രൈവറായ വിവേക് ഇപ്പോൾ കുടിവെള്ളം അഞ്ഞൂറ് രൂപ കൊടുത്തു ദിവസവും വെള്ളം വാങ്ങുകയാണ്. അടുത്തുള്ള ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ലൈനിൽ നിന്നുള്ള വെള്ളവും ഉപയോഗിക്കുന്നുണ്ട്. കൂടാതെ കുടിക്കാനുള്ള വെള്ളം കാശ് കൊടുത്തു വാങ്ങുകയാണ് ഇ കുടുംബം. അടിയന്തിരമായി മലിനജലം ഒഴുകി വരുന്നത് തടഞ്ഞു ആ ഭാഗം മണ്ണിട്ട് നികത്തി കിണർ വൃത്തിയാക്കി കുടിവെള്ള പ്രശ്നത്തിന് പരിഹരിക്കാൻ പഞ്ചായത്ത് അധികാരികൾ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: