കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് സിപിഎമ്മിന്റെ ദേശീയ സമ്മേളനത്തിലെ സെമിനാറില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി. ബിജെപിക്കെതിരായ ദേശീയ പോരാട്ടത്തിന്റെ ഭാഗമായാണ് താന്‍ സിപിഎം സെമിനാറില്‍ പങ്കെടുക്കുന്നത്. തന്നെ പരമാവധി അധിക്ഷേപിക്കാനാണ് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ശ്രമിച്ചത്. ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരായി താന്‍ പലപ്പോഴും നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും തോമസ്. താന്‍ സിപിഎം സമ്മേളനത്തില്‍ പങ്കെടുക്കാനല്ല പോകുന്നത്, സെമിനാറില്‍ പങ്കെടുക്കാനാണ്, അതില്‍ ഇത്ര വിരോധമെന്തെന്നും തോമസ്.
വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ തോമസിനെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കുമെന്ന് കെപിസിസി നേതൃത്വം വ്യക്തമാക്കിയിരുന്നു. അതിനാല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: