Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജസ്റ്റിസ് ശങ്കരന്‍ റിപ്പോര്‍ട്ട് ഭക്തരുടെ കണ്ണുതുറപ്പിക്കട്ടെ

യഥാര്‍ത്ഥ ചന്ദനമോ ഗുണനിലവാരമുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ചന്ദനമോ പ്രസാദമായി നല്‍കുന്നതിനെക്കുറിച്ച് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. ഗുണനിലവാരമില്ലാത്ത വിളക്കെണ്ണ ചുറ്റുവിളക്കില്‍ ഉപയോഗിക്കുന്നതിനു പിന്നില്‍ കമ്മീഷനില്‍ കണ്ണുവച്ചുള്ള വലിയ സാമ്പത്തിക ഇടപാടുകളുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ഭൂരിഭാഗം ക്ഷേത്രങ്ങളില്‍നിന്നും ലഭിക്കുന്ന വരുമാനത്തെക്കാള്‍ കൂടുതല്‍ തുക ക്ഷേത്ര ജീവനക്കാര്‍ക്ക് ശമ്പളമായി നല്‍കുന്നുണ്ടെന്നും ശബരിമലയും ഏറ്റുമാനൂരും വൈക്കവും ഉള്‍പ്പെടുന്ന വലിയ ക്ഷേത്രങ്ങളില്‍നിന്നുള്ള വരുമാനംകൊണ്ടാണ് ഇത് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2022, 05:00 am IST
in Editorial

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് കെ.ടി. ശങ്കരന്‍ സുപ്രീം കോടതിക്ക് നല്‍കിയിരിക്കുന്ന ഇടക്കാല റിപ്പോര്‍ട്ട് ഭക്തജനങ്ങളെ അങ്ങേയറ്റം വേദനിപ്പിക്കുന്നതും, ഹിന്ദുവിരുദ്ധരും അവിശ്വാസികളുമായവരുടെ ഭരണം ക്ഷേത്രങ്ങളോടു കാണിക്കുന്ന അനാസ്ഥയ്‌ക്ക് തെളിവുമാണ്. ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്നത് കേരളത്തിനു പുറത്തുനിന്ന് കൃത്രിമമായി നിര്‍മിച്ചുകൊണ്ടുവരുന്ന ഗുണനിലവാരമില്ലാത്ത ചന്ദനമാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു. ചുറ്റുവിളക്കില്‍ ഒഴിക്കുന്ന എണ്ണയും നിലവാരമില്ലാത്തതാണ്. കിലോയ്‌ക്ക് പതിനയ്യായിരം രൂപവരെ വിലയുള്ള യഥാര്‍ത്ഥ ചന്ദനം പ്രസാദമായി നല്‍കുന്നത് സാമ്പത്തികമായി താങ്ങാനാവില്ലെന്ന് ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. യഥാര്‍ത്ഥ ചന്ദനമോ ഗുണനിലവാരമുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ചന്ദനമോ പ്രസാദമായി നല്‍കുന്നതിനെക്കുറിച്ച് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. ഗുണനിലവാരമില്ലാത്ത വിളക്കെണ്ണ ചുറ്റുവിളക്കില്‍ ഉപയോഗിക്കുന്നതിനു പിന്നില്‍ കമ്മീഷനില്‍ കണ്ണുവച്ചുള്ള വലിയ സാമ്പത്തിക ഇടപാടുകളുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ഭൂരിഭാഗം ക്ഷേത്രങ്ങളില്‍നിന്നും ലഭിക്കുന്ന വരുമാനത്തെക്കാള്‍ കൂടുതല്‍ തുക ക്ഷേത്ര ജീവനക്കാര്‍ക്ക് ശമ്പളമായി നല്‍കുന്നുണ്ടെന്നും ശബരിമലയും ഏറ്റുമാനൂരും വൈക്കവും ഉള്‍പ്പെടുന്ന വലിയ ക്ഷേത്രങ്ങളില്‍നിന്നുള്ള വരുമാനംകൊണ്ടാണ് ഇത് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള അറുപതിലധികം ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ജസ്റ്റിസ് ശങ്കരന്‍ തയ്യാറാക്കിയിട്ടുള്ള ഈ റിപ്പോര്‍ട്ട് ഭക്തര്‍ക്ക് ഒരു ചൂണ്ടു പലകയും ദേവസ്വം ബോര്‍ഡുകള്‍ വഴി ക്ഷേത്രങ്ങളെ അടക്കിഭരിക്കുന്ന സര്‍ക്കാരിനെതിരായ കുറ്റപത്രവുമാണ്. ഭക്തിയോ ശ്രദ്ധയോ ഇല്ലാതെ, ആചാരങ്ങളില്‍ ശരിയായ താല്‍പര്യമില്ലാതെയാണ് ദേവസ്വം ബോര്‍ഡുകളുടെ ക്ഷേത്രഭരണം. അവിശ്വാസികളും നിരീശ്വരവാദികളുമായ രാഷ്‌ട്രീയ നേതാക്കളെയാണ് ദേവസ്വം മന്ത്രിമാരായി നിയോഗിക്കുന്നത്. ഈശ്വരവിശ്വാസികളല്ലെന്ന് തുറന്നുപറഞ്ഞുകൊണ്ടു തന്നെ അവര്‍ ക്ഷേത്രദര്‍ശനം നടത്തുകയും ഭക്തരെ അവഹേളിക്കുകയും ചെയ്യുന്നു. ഹിന്ദുക്കളുടെ അല്ലാതെ മറ്റേതെങ്കിലും മതസ്ഥരുടെ ആരാധനാലയങ്ങളില്‍ ഇത്തരമൊരു വിരോധാഭാസം അരങ്ങേറുമോ?  ക്ഷേത്രങ്ങളെ വെറും കറവപ്പശുക്കളായാണ് ദേവസ്വം ബോര്‍ഡുകള്‍ ഭരിക്കുന്നവര്‍ കാണുന്നത്. തങ്ങള്‍ക്ക് കൊടിപിടിക്കുന്നവരെയും മുദ്രാവാക്യം വിളിക്കുന്നവരെയുമാണ് ക്ഷേത്ര ജീവനക്കാരായി തിരുകിക്കയറ്റുന്നത്. വേണ്ടതിലേറെയാണ് ഇവരുടെ നിയമനങ്ങള്‍. ഇതിന്റെ തുടര്‍ച്ചയാണ് അടിക്കടി ഉണ്ടാകുന്ന ആചാരലംഘനങ്ങള്‍. ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചതും പ്രതിഷേധത്തെ തുടര്‍ന്ന് അത് നിര്‍ത്തിയതും വലിയ വിവാദമാവുകയുണ്ടായല്ലോ. കൃത്രിമമായ ചന്ദനവും ഗുണനിലവാരമില്ലാത്ത എണ്ണയുമൊക്കെ പൂജാദ്രവ്യങ്ങളായി ഉപയോഗിക്കുന്നവരെ ക്ഷേത്രവിരുദ്ധരായി മാത്രമേ കാണാനാവൂ.

ഇവിടെ അടിസ്ഥാനപരമായി ഉയര്‍ന്നുവരുന്ന പ്രശ്‌നം അവിശ്വാസികള്‍ ക്ഷേത്രഭരണം കയ്യാളുന്നതിലെ പൊരുത്തക്കേടാണ്. ദേവസ്വം ബോര്‍ഡുകള്‍ വഴി ക്ഷേത്രം ഭരിക്കുന്നത് ഹിന്ദുനാമധാരികളായാല്‍ പോരാ, അവര്‍ ആസ്തികരും വിശ്വാസികളുമാവണം. എങ്കില്‍ മാത്രമേ ക്ഷേത്രകാര്യങ്ങള്‍ ആത്മാര്‍ത്ഥമായി നിര്‍വഹിക്കാനാവൂ. നിരീശ്വരവാദികള്‍ ‘ആരാധന’ നടത്തുന്നത് ക്ഷേത്ര സങ്കല്‍പപ്രകാരം ദേവചൈതന്യത്തിനുതന്നെ ലോപം വരുത്തും. അധികാരത്തിന്റെ ബലത്തില്‍ ഇതിന് അനുവദിക്കുന്നതും ഭക്തരുടെ വികാരങ്ങളെ ചവിട്ടിമെതിക്കുന്നതും അംഗീകരിക്കാനാവില്ല. ക്ഷേത്ര ജീവനക്കാരുടെ യൂണിയനുകളുണ്ടാക്കി പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനു മാത്രമല്ല, തങ്ങളും ഹിന്ദു താത്പര്യം സംരക്ഷിക്കുന്നവരാണെന്ന് നിഷ്‌കളങ്കരായ ഭക്തരെ തെറ്റിദ്ധരിപ്പിക്കുന്നതിനു കൂടിയാണ് രാഷ്‌ട്രീയ-ഭരണ നേതൃത്വം ദേവസ്വം ബോര്‍ഡുകള്‍ കയ്യടക്കിവച്ചിരിക്കുന്നത്. വലിയ ബോധവല്‍ക്കരണം നടത്തി ഈ വഞ്ചനയെ തുറന്നുകാട്ടേണ്ടതുണ്ട്. ദേവസ്വം ബോര്‍ഡിന്റെ ഭരണമില്ലാത്ത എത്രയോ ക്ഷേത്രങ്ങളാണ് നല്ല രീതിയില്‍ നടന്നുപോകുന്നത്. ക്ഷേത്ര വരുമാനം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ തികയുന്നില്ലെങ്കില്‍ അത്തരം ക്ഷേത്രങ്ങളില്‍നിന്ന് ദേവസ്വം ബോര്‍ഡ് പിന്മാറട്ടെ. അവ ഏറ്റെടുക്കാന്‍ ഭക്തരായ ഹിന്ദുക്കളും ഹൈന്ദവ സംഘടനകളുമുണ്ടാവും. രാഷ്‌ട്രീയ-ഭരണ നേതൃത്വം സ്വമേധയാ ഇങ്ങനെ ചെയ്യുമെന്ന് കരുതാനാവില്ല.  ജനകീയ പ്രക്ഷോഭങ്ങളും നിയമപ്പോരാട്ടങ്ങളും ഇതിനു വേണ്ടിവരും. ഇതിന്റെ അനിവാര്യതയിലേക്കാണ് ജസ്റ്റിസ് കെ.ടി. ശങ്കരന്‍ റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നത്.

Tags: ദേവസ്വം ബോര്‍ഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനങ്ങളിലേക്ക് ക്ഷേത്ര രക്ഷാമാര്‍ച്ച്

Thrissur

ശ്രീഗുരുവായൂരപ്പന്‍ മേള പുരസ്‌കാരം സദനം വാസുദേവന്

Kerala

മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണസിരാ കേന്ദ്രത്തില്‍ നിന്ന്; ദേവസ്വം മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിക്കണം, ഭണ്ഡാരത്തിലെ പണം മിത്തുമണി എന്നും

Thiruvananthapuram

തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിൽ ശീവേലിക്കിടെ വിഗ്രഹം നിലത്തുവീണു; പ്രതിഷേധവുമായി ഭക്തജനങ്ങൾ

Kerala

ദേവസ്വം ക്ഷേത്രങ്ങളില്‍ വഴിപാട് നിരക്ക് കൂട്ടാന്‍ നടപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

നാവികസേനയുടെ ഐഎന്‍സ് സൂറത്ത് (ഇടത്ത്) എല്‍പിജിഗ്യാസുമായി വരുന്ന ടാങ്കറുകളായ പൈന്‍ ഗ്യാസും ജഗ് വസന്തും (വലത്ത്)

ജനങ്ങളുടെ ഊര്‍ജ്ജസുരക്ഷയ്‌ക്ക് ജീവന്‍ പണയം വെച്ച് നാവികസേന, ഹോര്‍മുസ് കടന്നു വരുന്ന എല്‍പിജി ടാങ്കറുകള്‍ക്ക് സര്‍വ്വസന്നാഹങ്ങളോടെ അകമ്പടി

മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷ് ജയില്‍ മോചിതനായി; മോചനം 11 വര്‍ഷത്തിനുശേഷം

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.