ന്യൂദല്‍ദഹി: ഇന്ന് ചൈത്ര്യ നവരാത്രിയുടെ അഞ്ചാം ദിനമാണ്. എല്ലാവരും സ്‌കന്ദ മാതാവിനെ പൂജിക്കുന്ന ദിനം. സ്‌കന്ദമാതാവ് ഇരുകൈകളിലും താമരകളേന്തി താമരപ്പൂവിലാണ് ഇരിക്കുന്നത്. സ്‌കന്ദമാതാവിന്റെ അനുഗ്രഹം മുഴുവന്‍ ജനങ്ങള്‍ക്കും ബിജെപി പ്രവര്‍ത്തകര്‍ക്കും എന്നും ലഭിക്കും. ഈ 42-ാം സ്ഥാപന ദിനത്തില്‍ എല്ലാ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍.
ഏക ഭാരതം, ശ്രേഷ്ഠ ഭാരതമെന്ന സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കുകയാണ് ബിജെപി. ശ്യാമപ്രസാദ്ജി, ദീനദയാല്‍ജി, അടജി, രാജമാത, സുന്ദര്‍സിങ്ങ് ഭണ്ഡാരി തുടങ്ങി അനവധി മഹാന്മാര്‍ ജനസംഘകാലം മുതല്‍ ജീവന്‍ കൊടുത്ത് വളര്‍ത്തിയ പ്രസ്ഥാനമാണിത്. ഞാന്‍ അവരുടെ എല്ലാവരുടെയും ചരണങ്ങളില്‍ നമസ്‌ക്കരിക്കുന്നു.
ഇത്തവണത്തെ സ്ഥാപന ദിനം മൂന്ന് കാരണങ്ങള്‍ കൊണ്ട് പ്രധാനപ്പെട്ടതാണ്.
- സ്വാതന്ത്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന സമയമാണ് എന്നതാണ് ഒന്ന്.
- അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തില്‍ ഭാരതത്തിന് അതിന്റേതായ വേറിട്ട സ്ഥാനം ലഭിക്കുന്നു എന്നതാണ് രണ്ടാമത്തേത്.
- കുറച്ച് ദിവസം മുമ്പ് നാല് സംസ്ഥാനങ്ങളില്‍ ബിജെപിയുടെ ‘ഡബിള്‍ എഞ്ചിന്‍’ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നു എന്നതാണ് മൂന്നാമത്തേത്.
മുപ്പത് വര്‍ഷത്തിന് ശേഷം ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്ക് രാജ്യസഭയില്‍ നൂറിലധികം അംഗങ്ങളെന്ന ചരിത്രനേട്ടം പാര്‍ട്ടി കൈവരിച്ചിരിക്കുന്നു. ഈയവസരത്തില്‍ ബിജെപിയുടെയും പാര്‍ട്ടി പ്രവര്‍ത്തകന്റെയും ഉത്തരവാദിത്വം വര്‍ദ്ധിക്കുകയാണ്. ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും രാജ്യത്തിന്റെ സ്വപ്നങ്ങളുടെ പ്രതിനിധിയാണ്. സാമൂഹ്യ നീതി, സാമൂഹ്യ സമരസത എന്നീ ആശയങ്ങളിലാണ് നമ്മുടെ പാര്‍ട്ടി സ്ഥാപിതമായത്. അതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇത് ‘കര്‍ത്തവ്യ കാലമാണ് ‘. രാജ്യത്തിന്റെ സ്വപ്നങ്ങള്‍ക്കൊപ്പം എന്നും ഒരുമിച്ച് നിന്ന് രാജ്യത്തിനായി സ്വയം സമര്‍പ്പിക്കുക എന്ന വലിയ കര്‍ത്തവ്യം.
ആര് അധികാരത്തില്‍ വന്നാലും ഒന്നും മാറില്ല എന്ന ജനങ്ങളുടെ വലിയ നിരാശ മാറ്റിയെടുക്കാനും രാജ്യം മാറുകയാണെന്ന വിശ്വാസം ഉണ്ടാക്കിയെടുക്കാനും നമുക്ക് കഴിഞ്ഞു. മുഴുവന്‍ ലോകവും രണ്ട് ചേരിയിലായി വിഭജിക്കപ്പെട്ടിരിക്കുമ്പോഴും ഭാരതം ദൃഢതയോടെ മാനവികതയുടെ ഭാഷ സംസാരിക്കുന്നു. ഇന്ന് രാജ്യത്തിന് നയവുമുണ്ട് ഉദ്ദേശ്യവുമുണ്ട്. നിര്‍ണ്ണയ ശക്തിയും നിശ്ചയ ശക്തിയുമുണ്ട്. അതിനാല്‍ നമ്മള്‍ ലക്ഷൃം നിശ്ചയിക്കുകയും കൈവരിക്കുകയും ചെയ്യുന്നു.
കൊറോണയുടെ പ്രതികൂലസമയത്തും രാജ്യം കയറ്റുമതിയില്‍ വലിയ നേട്ടം കൈവരിച്ചു. 180 കോടി വാക്‌സിന്‍ വിതരണം ചെയ്തു. 80 കോടി പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നു. അതിനായി 3.5 ലക്ഷം കോടി രൂപ ചെലവാക്കുന്നു. എല്ലാവര്‍ക്കും വീട്, ശൗചാലയം, ആയുഷ്മാന്‍ ഭാരത്, ഉജ്വല, എല്ലാ വീട്ടിലും ജലം, എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് തുടങ്ങി നേട്ടങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ മണിക്കൂറുകള്‍ നീളും. നമ്മള്‍ എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനമെന്നതിനൊപ്പം നമ്മള്‍ എല്ലാവരുടെയും വിശ്വാസം നേടുകയാണ്. ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും ഈ സന്ദേശവുമായി വീട് വീടാന്തരം പോകണം എല്ലാവരേയും ജാഗരൂകരാക്കണം.
ഇതുവരെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുകയായിരുന്നു. നമ്മള്‍ അവരുടെ വോട്ട് ബാങ്ക് രാഷ്‌ട്രീയം തകര്‍ക്കുക മാത്രമല്ല അതിന്റെ ഭവിഷ്യത്തുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു. അതിനാല്‍ നമുക്ക് ജനങ്ങളുടെ അനുഗ്രഹം ലഭിക്കുന്നു. നമ്മള്‍ അന്ത്യോദയയില്‍ ഊന്നിയ പ്രവര്‍ത്തനം നടത്തുന്നു. സ്ത്രീകള്‍, ദളിതര്‍, ആദിവാസികള്‍, യുവാക്കള്‍, പിന്നോക്കക്കാര്‍ എന്നിവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നതിനാല്‍ അവര്‍ നമ്മാടൊപ്പം നില്‍ക്കുന്നു.
കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളിലായി പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ നമ്മുടെ അമ്മമാര്‍ മുന്നിട്ടിറങ്ങുന്നു. നമ്മള്‍ സ്ത്രീകള്‍ക്ക് പുതിയ അവകാശങ്ങള്‍ നല്‍കി. അവരുടെ ആരോഗ്യം, അവര്‍ക്ക് ഗ്യാസ്, വൈദ്യുതി, റേഷന്‍ എന്നിവയ്‌ക്ക് സംവിധാനങ്ങളുണ്ടാക്കി. അവരില്‍ ആത്മവിശ്വാസമുണ്ടായി. സാമ്പത്തിക അഭിവൃദ്ധിയില്‍ അവരുടെ പങ്കാളിത്തം ഉറപ്പ് വരുത്തി.
ഇന്ന് രണ്ട് തരം രഷ്‌ട്രീയമുണ്ട്. ഒന്ന് കുടുംബ ഭക്തിയും മറ്റൊന്ന് രാഷ്‌ട്ര ഭക്തിയും. ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ ദേശീയ – സംസ്ഥാന തലത്തില്‍ അവരുടെ കുടുംബത്തിനായി പ്രവര്‍ത്തിക്കുന്നു. എല്ലാ സ്ഥലങ്ങളിലും കുടുംബത്തിലെ ആളുകളെ മാത്രം നിയോഗിക്കുന്നു. അവര്‍ പരസ്പരം അഴിമതി മൂടിവയ്‌ക്കുന്നു. രാഷ്‌ട്രത്തിന് വലിയ നഷ്ടമുണ്ടാക്കുന്നു. അവര്‍ യുവാക്കളെ മുന്നോട്ട് വരാന്‍ അനുവദിച്ചില്ല. യുവജനങ്ങളെ വഞ്ചിച്ചു. അവരുടെ ഈ പ്രവണത അവസാനിപ്പിക്കാന്‍ നമ്മള്‍ മുന്‍കൈയ്യെടുത്തു എന്ന് നമുക്ക് അഭിമാനിക്കാം. നമ്മള്‍ കുടുംബാധിപത്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങുകയും തെരഞ്ഞെടുപ്പ് വിഷയമാക്കുകയും ചെയ്തു. അത്തരക്കാര്‍ ജനാധിപത്യത്തിന്റെ ശത്രുക്കളാണ്. അവര്‍ ഭരണഘടനയ്‌ക്ക…
അവര്‍ ഭരണഘടനയ്‌ക്കും ഭരണഘടനാ സംവിധാനങ്ങള്‍ക്കും വില കല്‍പ്പിക്കുന്നില്ല. അവര്‍ നമ്മുടെ പ്രവര്‍ത്തകരോട് ക്രൂരത കാണിക്കുന്നു. നിരവധി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. നമ്മള്‍ അവരോട് ജനാധിപത്യ രീതിയില്‍ പ്രതികരിക്കുകയും ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രയത്‌നിക്കുകയും ചെയ്യുന്നു.
ഈയവസരത്തില്‍ എല്ലാ പ്രവര്‍ത്തകരും ചഅങഛ അുു ലെ ‘കമല്‍ പുഷ്പ് ‘എന്ന ഭാഗം കാണണമെന്ന ഒരാഗ്രഹം എനിക്കുണ്ട്. അത് നമ്മുടെ മുന്‍ തലമുറയ്‌ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ഊര്‍ജം നല്‍കുന്ന പ്രേരണാ പുഷ്പമാണത്. പാര്‍ട്ടി കെട്ടിപ്പെടുക്കാന്‍ ജീവിതം സമര്‍പ്പിച്ച നിരവധിയനവധി മുന്‍ഗാമികളുടെ ഒനിനൊന്ന് മികച്ച ജീവിത കഥ പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള പ്രേരണ നല്‍കും.
ജ്യോതിഭാ ഫുലേ, ബാബാ സാഹബ് അംബേദ്ക്കര്‍ എന്നിവരുടെ ജയന്തി വരികയാണ്. നമ്മുടെ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കായി നടപ്പാക്കുന്ന പദ്ധതികള്‍ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ നമ്മള്‍ ആ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കണം. പാര്‍ട്ടിയുടെ ഒരു സാധാരണ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി എന്നോട് നിര്‍ദ്ദേശിക്കുന്ന ഏത് പ്രവര്‍ത്തനവും നടപ്പാക്കാന്‍ മറ്റ് പ്രവര്‍ത്തകരെപ്പോലെ ഞാനും കഠിന പ്രയത്‌നം ചെയ്യും. നിങ്ങളുടെ സഹപ്രവര്‍ത്തകനെന്ന നിലയില്‍ നിങ്ങളില്‍ നിന്നും ഞാന്‍ ഇത് തന്നെ പ്രതീക്ഷിക്കുന്നു. നമ്മളൊന്നിച്ച് രാഷ്‌ട്ര സേവന യഞ്ജത്തില്‍ നിരന്തരം മുന്നോട്ട് പോയി രാജ്യത്തെ ഉന്നതിയിലെത്തിക്കാം. എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി ഒരായിരം ആശംസകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: