കണ്ണൂര്‍ : സില്‍വര്‍ ലൈന്‍ പദ്ധതി എത്രയും പെട്ടന്ന് നടപ്പിലാക്കാനാണ് തീരുമാനം. വസ്തുതാപരമല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം കെ റെയിലിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യന്ത്രി പിണറായി വിജയന്. കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളന വേദിയാലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ നാല് മണിക്കൂറില്‍ എത്താന്‍ കഴിയന് സാധിക്കുന്നതാണ് സെമി ഹൈസ്പീഡ് ട്രെയിന്‍. പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കും. ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പുകള്‍ ഇല്ലാതാക്കുന്നതിനായി ബോധവത്കരണ പരിപാടികള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും പിണറായി അറിയിച്ചു.
അതേസമയം ബിജെപിക്കെതിരെ വിശാല മതേതര സഖ്യം വേണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. ഹിന്ദുത്വത്തെ എതിര്‍ക്കാന്‍ മതേതര സമീപനം വേണം. കോണ്‍ഗ്രസും ചില പ്രാദേശിക പാര്‍ട്ടികളും ഇതിനായി നിലപാട് ഉറപ്പിക്കണം. അമേരിക്കന്‍ സാമ്രാജ്യത്വം ചൈനയെ ഒറ്റപ്പെടുത്തുകയാണ്. ചൈനയെ ഒതുക്കുന്നതില്‍ നിന്ന് ഒറ്റപ്പെടുത്തലിലേക്ക് മാറിയെന്നും യെച്ചൂരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: