തിരുവനന്തപുരം : കെഎസ്ആര്‍ടിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ഇനിയും തുടര്‍ന്നാല്‍ ലേ ഓഫ് വേണ്ടി വരുമെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ഇടത് യൂണിയനുകള്‍ തന്നെ രംഗത്ത്. ജീവനക്കാരെ ഇത് പ്രതികൂലമായി ബാധിക്കും. ഇതിനെതിരെ പ്രതിഷേധിക്കുമെന്നും യൂണിയന് ചൂണ്ടിക്കാട്ടി.
കോവിഡിന് ശേഷം പ്രതിസന്ധിയിലായിരുന്ന കെഎസ്ആര്‍ടിസി ഒന്നുകൂടി തകര്‍ന്നു. ഇതോടെ ജീവനക്കാര്‍ക്കായി ഫര്‍ലോ ലീവ് ഉള്‍പ്പടെയുള്ള ആശയങ്ങള്‍ മാനേജ്മെന്റ് മുന്നോട്ടുവെച്ചിരുന്നു. ഇതിലും തീരുമാനമാകാത്തതിനാലാണ് ലേ ഓഫ് വേണ്ടു വരുമെ്ന്ന് ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
സാമ്പത്തിക പ്രതിസന്ധി മൂലം ഇനിയുള്ള മാസങ്ങളില്‍ കൃത്യമായി ശമ്പളം നല്കാന് സാധിച്ചേക്കില്ല. ഇന്ധന വില വര്‍ധനമൂലം കെഎസ്ആര്‍ടിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇനിയും തുടര്‍ന്നാല്‍ ലേ ഓഫ് വേണ്ടി വരുമെന്നായിരുന്നു ഗതാഗത മന്ത്രിയുടെ പ്രസ്താവന. പകുതി ശമ്പളത്തോടെ ദീര്‍ഘകാല അവധി നല്കുന്ന ഫര്‍ലോ ലീവ് എന്ന ആശയം മാനേജ്മെന്റ് മുന്നോട്ട് വെച്ചങ്കിലും ഒരു ശതമാനം ജീവനക്കാര്‍ പോലും അനുകൂലമായി പ്രതികരിച്ചില്ല. ഇതോടെയാണ് ലേ ഓഫ് എന്ന ആശയം കെഎസ്ആര്‍ടിസി മുന്നോട്ട് വെച്ചത്.
വര്‍ഷങ്ങളായുള്ള കടങ്ങള്‍ തിരിച്ചടയ്ക്കാനായി പ്രതിമാസം ഒരുകോടിയെങ്കിലും കെഎസ്ആര്‍ടിസിക്ക് വേണം. കൂടാതെ ശമ്പളത്തിനായി പ്രതിമാസം 80 കോടിയും വേണം. ബസ് ചാര്‍ജ് വര്‍ധിപ്പിച്ചാല്‍ പോലും ഇതൊന്നും മറികടക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: